അൽ മന്നാഇ സെന്റർ പ്രവർത്തക സംഗമം
text_fieldsഅൽ മന്നാഇ സെന്റർ സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ നിന്ന്
മനാമ: ഇസ്ലാഹി പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം അതിന്റെ പ്രവർത്തകർക്കും കുടുംബങ്ങൾക്കുമായി നടത്തിയ പ്രവർത്തക സംഗമം ആളുകളുടെ പങ്കാളിത്തം കൊണ്ടും വിഷയങ്ങളുടെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്‍റ് ഹംസ കെ. ഹമദ് അദ്ധ്യക്ഷത വഹിച്ച. തുടർന്ന് നടന്ന വിവിധ സെഷനുകളിൽ "അജയ്യം ഈ ആദർശം" എന്ന വിഷയത്തെ അധികരിച്ചു സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമി, "കനൽ പഥങ്ങൾ താണ്ടിയ സംഘടനാ യാത്ര" എന്ന വിഷയത്തിൽ വസീം അഹ്മദ് അൽ ഹികമി, "വിളക്കുമാടങ്ങളായി മടങ്ങാം" എന്ന വിഷയത്തെ ആസ്പദമാക്കി സ്വാലിഹ് അൽ ഹികമി എന്നിവർ പ്രഭാഷണം നടത്തി. സംഘടനയിലെ വിവിധ യുണിറ്റ് ഭാരവാഹികളുമായി ഭാവി പരിപാടികളെക്കുറിച്ചുള്ള ചർച്ചകൾക്ക് യോഗം വേദിയായി. ഫിനാൻസ് സെക്രട്ടറി ഹംസ അമേത്ത് നടത്തിയ സമാപന പ്രഭാഷണത്തിന് ശേഷം ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മായിലിന്റെ നന്ദി പ്രകാശനത്തോടെ യോഗം സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

