Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽ മന്നാഇ വാർഷിക പൊതു...

അൽ മന്നാഇ വാർഷിക പൊതു പരീക്ഷ മേയ് 24 ന്

text_fields
bookmark_border
അൽ മന്നാഇ വാർഷിക പൊതു പരീക്ഷ മേയ് 24 ന്
cancel

മനാമ: പരിശുദ്ധ ഖുർആനിലെ അൽ ഹജ്ജ് സൂറയെ ആസ്പദമാക്കി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്ററിന്റെ നേതൃത്വത്തിൽ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്റർ സംഘടിപ്പിക്കുന്ന പൊതു പരീക്ഷ ഈ വരുന്ന മെയ് 24 ഞായറാഴ്ച്ച ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ ഹൂറ അൽ റയാൻ മദ്രസ, ഹിദ്ദ് മദ്രസ, റിഫ അൽ ഹിക്മ മദ്രസ, ഈസ ടൗൺ അൽ ഇഹ്സാൻ മദ്രസ എന്നീ കേന്ദ്രങ്ങളിലായിരിക്കും നടക്കുക.

മഗ്‌രിബ് നമസ്കാരത്തിന് ശേഷം 7:00 മണിക്ക് ആരംഭിക്കുന്ന പരീക്ഷയുടെ ദൈർഘ്യം 40 മിനിറ്റ് ആയിരിക്കും. പരീക്ഷകളെ നിയന്ത്രിക്കാനായി വസീം അൽ ഹികമി, ബിർഷാദ് അബ്ദുൽ ഘനി (ഹൂറ - അൽ റയാൻ മദ്രസ) സയ്യദ് മുഹമ്മദ് ഹംറാസ് അൽ ഹികമി (ഹിദ്ദ് മദ്രസ), മുജീബ് നൂഹ് ( റിഫ - അൽ ഹിക്മ മദ്രസ), കോയ ബേപ്പൂർ ( ഈസ ടൗൺ - ഇഹ്സാൻ മദ്രസ) എന്നിവരെ ചുമതലപ്പെടുത്തി. വിജയികൾക്ക് ക്യാഷ് പ്രൈസുകൾ ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:annual public examinations
News Summary - Al-Mannai Annual Public Examination on May 24
Next Story