അൽ മന്നാഇ അഹ്ലൻ റമദാൻ പ്രഭാഷണം
text_fieldsഅൽ മന്നാഇ അഹ്ലൻ റമ്ദാൻ പ്രഭാഷണത്തിൽ നിന്ന്
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ് സെന്റർ മലയാള വിഭാഗം പരിശുദ്ധ റമദാൻ മാസത്തെ വരവേൽക്കാനായി നടത്തിവരുന്ന അഹ്ലൻ ‘അഹ്ലൻ യാ റമ്ദാൻ’ പ്രഭാഷണം ഹിദ്ദിൽ സംഘടിപ്പിച്ചു. ഹിദ്ദ് അലി ബിൻ ജാബിർ അൽതാനി മസ്ജിദിൽ ‘നന്മയുടെ വാഹകരാവുക നാം..’ എന്ന വിഷയത്തിൽ ഉസ്താദ് സമീർ ഫാറൂഖി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ആഗതമായ പുണ്യമാസത്തെ വരവേൽക്കാനായി നാം മനസ്സുകൊണ്ടും ശരീരം കൊണ്ടും തയാറെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സദസ്സിന് ഉദ്ബോധനം നൽകി.ഹംസ റോയൽ സ്വാഗതവും സാദിഖ് ബിൻ യഹ്യ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

