അൽ മന്നാഇ പ്രവർത്തക സംഗമം ശ്രദ്ധേയമായി
text_fieldsഅൽ മaന്നാഇ പ്രവർത്തക സംഗമത്തിൽനിന്ന്
മനാമ: അൽ മന്നാഇ കമ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സംഘടിപ്പിച്ച പ്രവർത്തക സംഗമം അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഗുദൈബിയ അൽ മന്നാഇ ഹാളിൽ വെച്ച് നടന്ന പരിപാടിയിൽ സെന്റർ പ്രസിഡന്റ് ടി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു.
ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മാഈൽ സ്വാഗതം പറഞ്ഞു. അൽ മന്നാഇ സെന്റർ ശാസ്ത്രീയ വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സഅദുല്ല അൽ മുഹമ്മദി പരിപാടി ഉദ്ഘാടനം ചെയ്തു. വിവിധ ഭാഷാ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന അൽ മന്നാഇ സെന്ററിന്റെ ദഅവ പ്രവർത്തനമാകട്ടെ സാമൂഹിക പ്രതിബദ്ധതയുള്ള രക്തദാന ക്യാമ്പ് പോലുള്ള മറ്റ് സംരംഭങ്ങളാകട്ടെ ഏതൊന്നിലും ഏറ്റവും മുൻ നിരയിൽ നിൽക്കുന്ന മലയാള വിഭാഗത്തിന്റെ സജീവ പ്രവർത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചു.തുടർന്ന് സി.ടി. യഹ്യ നടത്തിയ ആമുഖ ഭാഷണത്തിനുശേഷം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദു ലത്വീഫ് മദനി മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിസ്ഡം കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വിശിഷ്യാ ബഹ്റൈനിൽ നിന്നും ലഭിക്കുന്ന സഹായ സഹകരണങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. വിസ്ഡം വൈസ് പ്രസിഡന്റും ജി.സി.സി കോഓഡിനേറ്ററുമായ മുഹമ്മദ് ഷെരീഫ് ഏലങ്കോട്, വിസ്ഡം എക്സിക്യൂട്ടിവ് മെംബർ വെൽക്കം അഷ്റഫ് അബൂബക്കർ, സ്വാലിഹ് അൽ ഹികമി എന്നിവർ തുടർന്ന് സംസാരിച്ചു. ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

