അൽ മന്നാഇ സിഗ്നേച്ചർ കാമ്പയിൻ ഇന്ന് രാത്രി
text_fieldsമനാമ: ഗൾഫ് മേഖലയിലെ കലുഷമായ സാഹചര്യത്തിൽ ബഹ്‌റൈൻ രാജ്യത്തോടും ഭരണാധികാരികളോടുമുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ അൽ മന്നാഇ സെന്റർ സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയോടും, കിരീടവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയോടും, ബഹ്‌റൈൻ രാജ്യത്തോടും, ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്യമൊട്ടാകെ നടന്നുവരുന്ന സിഗ്‌നേച്ചർ ക്യാമ്പയിൻ്റെ ഭാഗമായി അൽ മന്നാഇ സെന്റർ ഇന്ന് വൈകീട്ട് വൈകിട്ട് 7 മണിമുതൽ 9 മണിവരെ ഗുദൈബിയ പാലസ് മസ്ജിദിന് മുൻവശമുള്ള അൽ മന്നാഇ ഹാളിൽ വെച്ചാണ് സിഗ്‌നേച്ചർ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
അന്യരായി കണ്ടുകൊണ്ട് മാറ്റിനിർത്തുന്ന ലാഞ്ചന പോലുമില്ലാത്ത ബഹ്റൈൻ എന്ന രാജ്യത്തോടുള്ള നമ്മുടെ വിശ്വാസവും, ഇവിടുത്തെ ഭരണാധികാരികളും സ്വദേശികളും നൽകുന്ന ചേർത്തു നിർത്തലുകൾക്കും, ഇവിടെ ലഭ്യമാവുന്ന സ്വദേശത്തെ പോലെയുള്ള ജീവിത സാഹചര്യത്തിനും നന്ദി സൂചകമായി നാം ഓരോരുത്തരും ഈ സിഗ്‌നേച്ചർ ക്യാമ്പയിനിൽ പങ്കാളികളാവണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

