Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅ​ൽ ഇ​ത്ഖാ​ൻ-2024...

അ​ൽ ഇ​ത്ഖാ​ൻ-2024 ത്രൈ​മാ​സ കാ​മ്പ​യി​ന് തു​ട​ക്കം

text_fields
bookmark_border
അ​ൽ ഇ​ത്ഖാ​ൻ-2024 ത്രൈ​മാ​സ കാ​മ്പ​യി​ന് തു​ട​ക്കം
cancel
camera_alt

സ​മ​സ്ത ത്രൈ​മാ​സ കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ പു​ണ്യ​മാ​സ​മാ​യ റ​മ​ദാ​നി​നു മു​ന്നോ​ടി​യാ​യി പ്ര​ഖ്യാ​പി​ച്ച ത്രൈ​മാ​സ കാ​മ്പ​യി​ന് തു​ട​ക്കം. ഡോ. ​സാ​ലിം ഫൈ​സി കൊ​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ​മ​സ്ത ബ​ഹ്റൈ​ൻ മ​നാ​മ ഇ​ർ​ശാ​ദു​ൽ മു​സ്‍ലി​മീ​ൻ മ​ദ്റ​സ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

സ​മ​സ്ത ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ക്കം​കു​റി​ച്ച സം​ഗ​മ​ത്തി​ൽ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് വി.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​എം. അ​ബ്ദു​ൽ വാ​ഹി​ദ് സാ​ഹി​ബ് സ്വാ​ഗ​ത​വും ഫാ​സി​ൽ വാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. സ​മ​സ്ത ബ​ഹ്റൈ​ൻ ട്ര​ഷ​റ​ർ നൗ​ശാ​ദ് ഹ​മ​ദ് ടൗ​ൺ, മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​നും മ​ദ്റ​സ അ​ധ്യാ​പ​ക​നു​മാ​യ ആ​വ​ള മൊ​യ്തു മു​സ്‍ലി​യാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര കാ​മ്പ​യി​നി​ലെ പ​രി​പാ​ടി​ക​ളെ സ​ദ​സ്സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി. കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി എ​ട്ടി​ന് രാ​ത്രി 8.30ന് ​കേ​ര​ള​ത്തി​ലെ സ​മ​സ്ത​യു​ടെ ആ​ത്മീ​യ മ​ജ്‍ലി​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഏ​ലം​കു​ളം ബാ​പ്പു മു​സ്‍ലി​യാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ജ്‍ലി​സു​ന്നൂ​ർ ആ​ത്മീ​യ മ​ജ്‌​ലി​സു​ണ്ടാ​കും. 12 ന് ​രാ​വി​ലെ എ​ട്ടി​ന് മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ്, രാ​ത്രി എ​ട്ടി​ന് ആ​രോ​ഗ്യ സെ​മി​നാ​ർ എ​ന്നി​വ ന​ട​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: +973 3345 0553.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:samastha
News Summary - Al Itkhan-2024 quarter The campaign has begun
Next Story