അൽ ഇഹ്സാൻ മദ്റസ രക്ഷാകർതൃയോഗം
text_fieldsഅൽ ഇഹ്സാൻ മദ്റസയിൽ കഴിഞ്ഞ വർഷം ഫൈനൽ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥി വിദ്യാർഥിനികൾ ട്രോഫിയുമായി
മനാമ: ഈസാ ടൗൺ അൽ ഇഹ്സാൻ മദ്റസ രക്ഷാകർതൃയോഗം മദ്റസ ഹാളിൽ നടന്നു. രക്ഷിതാക്കളും കുട്ടികളും അടക്കം ധാരാളം പേർ പങ്കെടുത്തു. നമ്മുടെ കുട്ടികൾ നാം അറിയാതെതന്നെ നമ്മളെ സസൂക്ഷമായി നിരീക്ഷിച്ചുകൊണ്ടാണ് വളർന്നുവരുന്നത്. അതിനാൽ ഏറ്റവും മികച്ച അധ്യാപനങ്ങൾ നൽകുന്ന ജീവിതമായി അവർക്കുമുന്നിൽ നാം മാറണം.
മികച്ച പാഠങ്ങൾ നൽകുന്ന ആദ്യ പാഠശാലകളായി നമ്മുടെ വീടുകങ്ങൾ നാം മാറ്റിയെടുക്കണമെന്നും അമിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽനിന്നും കുട്ടികൾക്ക് ബോധവത്കരണം നൽകണമെന്നും പരിപാടി ഉദ്ഘാടനം നിർവഹിച്ച സാദിഖ് ബിൻ യഹ്യ പറഞ്ഞു. മക്കൾ ഏറ്റവും വലിയ അനുഗ്രഹം എന്ന വിഷയം ആസ്പദമാക്കി സൈദ് മുഹമ്മദ് ഹംറാസ് അൽ ഹിക്കമി മുഖ്യ പ്രഭാഷണം നിർവഹിച്ചു. പരിപാടിയിൽ മദ്റസ വിദ്യാർഥി നൂഹ് നഫ്സീർ ഖുർആൻ പാരായണം നിർവഹിച്ചു.
അൽ ഇഹ്സാൻ വെൽഫെയർ സൊസൈറ്റി വൈസ് ചെയർമാൻ ശൈഖ് അബ്ദുള്ള അബ്ദുൽ റഹ്മാൻ കഴിഞ്ഞ വർഷം ഫൈനൽ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥി വിദ്യാർഥിനികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. പരിപാടിയിൽ മദ്റസ റിപ്പോർട്ട് മദ്റസ കോഓഡിനേറ്റർ കുഞ്ഞഹമ്മദ് യോഗത്തിൽ സമർപ്പിച്ചു.യൂനിറ്റ് ജനറൽ സെക്രട്ടറി ഷെമീർ ബിൻ ബാവ സ്വാഗതവും കുഞ്ഞഹമ്മദ് അധ്യക്ഷതയും നിർവഹിച്ചു. പ്രിൻസിപ്പൽ സാഹിറ ബാനു ടീച്ചർ, അബ്ദുൽ റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കോയ ബേപ്പൂർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

