അൽ ഇഹ്സാൻ മദ്റസ സർഗ സംഗമം സംഘടിപ്പിച്ചു
text_fieldsമനാമ: അൽ ഇഹ്സാൻ മദ്റസയുടെ പത്താം വാർഷികവും സർഗ സംഗമവും വിപുലമായി ആഘോഷിച്ചു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും അടക്കം നൂറിലേറെ പേർ പങ്കടുത്തു. മദ്റസ വിദ്യാർഥി നൂഹ് നഫ്സിർ നടത്തിയ ഖുർആൻ പാരായണത്തോടെ പരിപാടികൾക്ക് തുടക്കമായി. ജനറൽ സെക്രട്ടറി ഷെമീർ ബിൻ ബാവ സ്വാഗതം പറഞ്ഞ പരിപാടിയിൽ മദ്റസ കോഓഡിനേറ്റർ കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് ചെമ്പൻ ജലാൽ പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ഉസ്താദ് സയ്യിദ് മുഹമ്മദ് ഹംറാസ് മുഖ്യ പ്രഭാഷണം നിർവഹിച്ച പരിപാടിയിൽ അൽ ഇഹ്സാൻ സൊസൈറ്റിയുടെ ഭാരവാഹികളായ ശൈഖ് സ്വലാഹ് അബ്ദുല്ല ഇബ്രാഹിം, ശൈഖ് അബ്ദുല്ല അബ്ദു റഹ്മാൻ, ശൈഖ് ദാഇജ് ഖലീഫ അൽ ദവാദി, അബൂട്ടി എന്നിവർ ആശംസകൾ നേർന്നു.
കലാപരിപാടികളുടെ നിയന്ത്രണം മദ്റസ വിദ്യാർഥികളായ അമീൻ മുഹമ്മദ് അലി, സൽമാൻ ഉസ്മാൻ, സയ്ദ് സാജിദ് എന്നിവർ നിർവഹിച്ച പരിപടിയിൽ പങ്കെടുത്ത എല്ലാ വിദ്യാർഥി വിദ്യാർഥിനികൾക്കും ആകർഷകമായ സമ്മാനങ്ങൾ കൈമാറി. മദ്റസ പ്രിൻസിപ്പൽ സാഹിറ ബാനു, അധ്യാപികമാരായ സഫ മുഹമ്മദ് അലി, ജംഷീന, ഫഹീമ നഫ്സിർ, അസ്ന ജബിൻ, ജുബ്ന, മർവ എന്നിവരും യൂനിറ്റ് ഭാരവാഹികളായ അബ്ദുർറഹ്മാൻ, അബൂട്ടി, അസ്ഹർ, സലീം അമ്പലായി, സാക്കിർ ഹുസൈൻ, ഷാഫി ഹുസൈൻ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി. കോയ ബേപ്പൂർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

