ഗർഭിണികൾക്കായി കേക്ക് മിക്സിങ് ചടങ്ങ് സംഘടിപ്പിച്ച് അൽ ഹിലാൽ
text_fieldsകേക്ക് മിക്സിങ് ചടങ്ങിൽ പങ്കെടുത്തവർ
മനാമ: ഗർഭിണികളായ അമ്മമാർക്ക് അവരുടെ ഗർഭകാലം കൂടുതൽ മധുരമുള്ളതാക്കാൻ ലക്ഷ്യമിട്ട്, അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പും ലുലു ബഹ്റൈനും ചേർന്ന് ബഹ്റൈനിലെ ഏറ്റവും വലിയ ‘മദേഴ്സ് കേക്ക് മിക്സിങ് സെറിമണി’യുടെ മൂന്നാം സീസൺ റാംലി മാൾ ഫുഡ് കോർട്ടിൽ സംഘടിപ്പിച്ചു. ചടങ്ങിൽ 200ൽ അധികം ഗർഭിണികളാണ് പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി ടാസ്മ യോഗയുടെ ഇൻസ്ട്രക്ടറുമായി ഗർഭിണികൾ സംവദിച്ചു. ഗർഭകാലത്തും പ്രസവശേഷവും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും, ഉപകാരപ്രദമായ പ്രത്യേക യോഗാസനങ്ങളെക്കുറിച്ചുമുള്ള ടിപ്പുകൾ അവർ പങ്കുവെച്ചു.
ലക്കി ഡ്രോ വിന്നർക്ക് സമ്മാനം കൈമാറുന്നു. അൽഹിലാലിന്റെയും ലുലു ബഹ്റൈന്റെയും അധികൃതർ സമീപം
തുടർന്ന്, അൽ ഹിലാൽ ഹെൽത്ത് കെയറിലെ വിദഗ്ധരായ ഗൈനക്കോളജിസ്റ്റ് ടീമുമായി സംവദിക്കാൻ അമ്മമാർക്ക് അവസരം ലഭിച്ചു. ഡോ. മൈമൂന ലിയാഖത്ത് (കൺസൾട്ടന്റ് - ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, മുഹറഖ്), ഡോ. ആയിഷ സയ്യിദ് കാസി (അദ് ലിയ), ഡോ. സഫ ദബ് (ഹംദ്ടൗൺ), ഡോ. നിഷ പരമേശ്വരൻ നായർ (ഹിദ്ദ്), ഡോ. ആയിഷ അൻജുന (റിഫ), ഡോ. രാധിക തെലുഗു (റിഫ), ഡോ. ജാസ്മിൻ ശങ്കരനാരായണൻ (സൽമാബാദ്) എന്നിവരടങ്ങിയ വിദഗ്ധ ഗൈനക്കോളജിസ്റ്റ് ടീമാണ് ചോദ്യോത്തരവേളക്ക് നേതൃത്വം നൽകിയത്. ഓർമകൾ പകർത്താനായി ഒരുക്കിയ ഫോട്ടോ ബൂത്തും, ഗൈനക്കോളജി ടീമുമായി കൺസൾട്ടേഷനും ലഭ്യമായിരുന്നു. ബഹ്റൈനിലെ ഏറ്റവും വലിയ കേക്കിനായുള്ള ചേരുവകൾ ഗർഭിണികൾ ചേർത്തുണ്ടാക്കിയ ഗ്രാൻഡ് കേക്ക് മിക്സിങ് സെറിമണിയായിരുന്നു പ്രധാന ആകർഷണം.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ലുലു ഹൈപ്പർമാർക്കറ്റ് റാംലി മാൾ ജനറൽ മാനേജർ ഷമീം വി.എ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് വൈസ് പ്രസിഡന്റ് - ബിസിനസ് ആൻഡ് സ്ട്രാറ്റജി ആസിഫ് മുഹമ്മദ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഫിനാൻസ് മാനേജർ സാഹൽ ജമാലുദ്ദീൻ, മുഹറഖിലെ അൽ ഹിലാൽ ബ്രാഞ്ച് ഹെഡ് ഫ്രാങ്കോ ഫ്രാൻസിസ് എന്നിവരും മറ്റു ബ്രാഞ്ച് ഹെഡുകളും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

