അൽ ഹിലാൽ മെഡിക്കൽ സെന്റർ കിഡ്സ് ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു
text_fieldsഅൽ ഹിലാൽ മെഡിക്കൽ സെന്റർ തായ് മാർട്ടുമായി സഹകരിച്ച് നടത്തിയ കിഡ്സ് ഡ്രോയിങ്
മത്സരത്തിൽ പങ്കെടുത്തവർ
മനാമ: ഹിദ്ദിലെ അൽ ഹിലാൽ മെഡിക്കൽ സെന്റർ കിഡ്സ് പാലസുമായി സഹകരിച്ച് തായ് മാർട്ടിൽ രണ്ടുമുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾക്കായി കിഡ്സ് ഡ്രോയിങ് മത്സരം സംഘടിപ്പിച്ചു. ചടങ്ങിൽ ബഹ്റൈനിലെ തായ്ലൻഡ് അംബാസഡർ സുമതേ ചുലജാതെയും അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത്തും പങ്കെടുത്തു.
കുട്ടികൾ ആവശത്തോടെ ഇത്തരം പരിപാടിയിൽ പങ്കെടുക്കുന്നതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിക്കുകയും ഭാവിയിൽ പ്രത്യേകിച്ച് അൽ ഹിലാലുമായി സഹകരിച്ച് അത്തരം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. അൽ ഹിലാലുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം യുവതലമുറയുമായി ഇടപഴകുകയും അവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചു.
140-ലധികം കുട്ടികൾ പങ്കെടുത്ത പരിപാടി വലിയ വിജയമായിരുന്നു. നിരവധി ഗെയിമുകളിൽ ആവേശത്തോടെ പങ്കെടുത്ത കുട്ടികൾക്ക് കിഡ്സ് പാലസ് സൗജന്യ ടിക്കറ്റുകൾ നൽകി. എല്ലാ കുട്ടികൾക്കും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും സുവനീറും നൽകി.
കൂടാതെ, കുട്ടികൾക്കും രക്ഷിതാക്കൾക്കും അൽ ഹിലാൽ മെഡിക്കൽ സെന്റർ സൗജന്യ പരിശോധനയും ആരോഗ്യത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചുമുള്ള അവബോധ ക്ലാസും സംഘടിപ്പിച്ചു. കൂടാതെ പരിപാടിയിൽ പ്രത്യേക ഓഫറുകളുടെ ഭാഗമായി മാതാപിതാക്കൾക്ക് മിനി മെഡിക്കൽ പരിശോധനകളും ഡിസ്കൗണ്ട് വൗച്ചറുകളും നൽകിയിരുന്നു.
തായ് മാർട്ടുമായുള്ള പ്രഥമ സഹകരണ പരിപാടിയുടെ വിജയത്തെതുടർന്ന് രണ്ടാം സീസണിനുള്ള തയാറെടുപ്പുകൾ ഇതിനകം ആലോചിച്ചു തുടങ്ങിയിട്ടുണ്ട്. കമ്യൂണിറ്റി മെഡിക്കൽ സേവനങ്ങൾ നൽകുന്നതിനൊപ്പം കുട്ടികളുടെ വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങളും വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. പരിപാടിക്ക് ആതിഥേയത്വം വഹിച്ചതിനും വിജയത്തിനായി പരിശ്രമിച്ചതിനും കുട്ടികളുടെയും അവരുടെ കുടുംബങ്ങളെയും സന്തോഷിപ്പിക്കാനും കഴിഞ്ഞ ഇത്തരം സാമൂഹിക സംരംഭങ്ങൾക്ക് നൽകുന്ന പിന്തുണക്ക് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് തായ് മാർട്ടിനോട് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

