അൽ ഹിലാൽ മെഡിക്കൽ സെന്റർ; സിത്ര ബ്രാഞ്ചിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പുതിയ ക്ലിനിക്ക്
text_fieldsഅൽ ഹിലാൽ മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ചിൽ നടന്ന വാർഷികാഘോഷം
മനാമ: അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെന്റർ സിത്ര ബ്രാഞ്ചിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന പുതിയ ക്ലിനിക്ക് പ്രവർത്തനമാരംഭിച്ചു. ബ്രാഞ്ചിന്റെ രണ്ടാം വാർഷികാഘോഷ വേളയിലാണ് ഉദ്ഘാടനം നടന്നത്. സിത്ര അൽ ഹിലാൽ ബോൾറൂമിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചായിരുന്നു ആഘോഷങ്ങൾ.
പാർലമെന്റ് അംഗം ജലീല അൽ സയ്യിദ്, സാംസ്കാരിക സാമൂഹിക പ്രവർത്തന വിഭാഗം മേധാവി നൂറിയ അബ്ദ് അലി അൽ ആലി എന്നിവർ ചേർന്നാണ് പുതിയ 24 മണിക്കൂർ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തത്. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ക്യാപിറ്റൽ മുനിസിപ്പാലിറ്റി കൗൺസിൽ അംഗം മുഹമ്മദ് തൗഫീഖ് അൽ അബ്ബാസ്, സിത്രയിലെയും സമീപപ്രദേശങ്ങളിലെയും നിരവധി സാമൂഹിക നേതാക്കളും സ്വദേശികളും ചടങ്ങിൽ പങ്കെടുത്തു. സൗജന്യ ആരോഗ്യ പരിശോധനകളും വാർഷിക പാക്കേജുകളും വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തി. നവംബർ 7, 8, 9 തീയതികളിൽ സിത്രയിലെയും സമീപ പ്രദേശങ്ങളിലെയും പൊതുജനങ്ങൾക്കായി അൽ ഹിലാൽ മെഡിക്കൽ സെന്റർ മൂന്ന് ദിവസത്തെ സൗജന്യ ആരോഗ്യ പരിശോധനകൾ വിജയകരമായി നടത്തി. നവംബർ 30 വരെ സിത്ര ശാഖയിൽ വാർഷിക ആരോഗ്യ പരിശോധനാ പാക്കേജ് 9 ദിനാർ മാത്രമാണ്.
പാക്കേജിൽ ആർ.എഫ്.ടി, എൽ.എഫ്.ടി, ലിപിഡ് പ്രൊഫൈൽ, HbA1c, വൈറ്റമിൻ ഡി, ഇ.സി.ജി ഉൾപ്പെടെയുള്ള 12ൽ അധികം ടെസ്റ്റുകൾ ലഭ്യമാണ്. കൂടാതെ, വൈറ്റമിൻ ഡി അല്ലെങ്കിൽ വൈറ്റമിൻ ബി12 ടെസ്റ്റ് വെറും രണ്ട് ദീനാറിന് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

