അൽ ഹിലാൽ ഹെൽത്ത്കെയർ- ലുലു ഹൈപ്പർ മാർക്കറ്റ്: പങ്കാളിത്തത്തിന്റെ ദശകം ആഘോഷിച്ചു
text_fields10 വർഷത്തെ സഹകരണം ആഘോഷിക്കുന്ന വേളയിൽ അൽ ഹിലാൽ ഹെൽത്ത്കെയർ, ലുലു ഹൈപ്പർ മാർക്കറ്റ് പ്രതിനിധികൾ
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയറും ലുലു ഹൈപ്പർ മാർക്കറ്റും 10 വർഷത്തെ സഹകരണം ആഘോഷിച്ചു. ജി.സി.സിയുടെ വലിയ റീട്ടെയിൽ ശൃംഖലയായ ലുലുവിലെ ജീവനക്കാർക്ക് ആവശ്യമായ മെഡിക്കൽ സേവനങ്ങൾ അൽ ഹിലാൽ ഹെൽത്ത്കെയർ നൽകിക്കൊണ്ടിരിക്കുകയാണ്.
ബഹ്റൈനിലെ അൽഹിലാലിന്റെ ഏഴ് ആശുപത്രികളിലൂടെയും മെഡിക്കൽ സെന്ററുകളിലൂടെയും ജീവനക്കാർ ഈ സേവനം പ്രയോജനപ്പെടുത്തുന്നു. കോവിഡ് സമയത്ത് സ്വകാര്യ ക്വാറന്റീൻ സേവനങ്ങൾക്കായി അൽ ഹിലാലുമായി കൈകോർത്ത ആദ്യത്തെ സ്വകാര്യ കോർപറേറ്റ് സ്ഥാപനമാണ് ലുലു ഹൈപ്പർ മാർക്കറ്റ്.
റമദാൻ കാമ്പയിന്റെ ഭാഗമായി ലുലു ഉപഭോക്താക്കൾക്കായി അൽ ഹിലാൽ 50,000 ദീനാറിന്റെ സൗജന്യ മെഡിക്കൽ ചെക്കപ് വൗച്ചറുകൾ നൽകിയിരുന്നു. ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപവാല അൽ ഹിലാൽ ഗ്രൂപ്പിനെ അഭിനന്ദിച്ചു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ ലുലു ഹൈപ്പർ മാർക്കറ്റുമായുള്ള പങ്കാളിത്തം വിലമതിക്കാനാവാത്തതാണെന്ന് ചൂണ്ടിക്കാട്ടി.

