‘ഹാർട്ട് ഡേ’ പരിപാടി സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്
text_fields'ഗ്രാൻഡ് ഹാർട്ട് ഡേ' പരിപാടിയിൽനിന്ന്
മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ഓയാസിസ് മാൾ ബഹ്റൈനുമായി സഹകരിച്ച് ‘ഡോണ്ട് മിസ് എ ബീറ്റ്’ എന്ന പ്രമേയത്തിൽ 'ഗ്രാൻഡ് ഹാർട്ട് ഡേ' പരിപാടി സംഘടിപ്പിച്ചു. ഹൃദയാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നേരത്തേയുള്ള അവബോധം നൽകുന്നതിനും എല്ലാ പ്രായക്കാർക്കും പതിവായ ഹൃദയപരിശോധനയുടെ പ്രാധാന്യം ഊന്നിപ്പറയുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചത്.
പരിപാടിയിൽ മാൾ വാക്ക്, ക്വിസ്, വ്യായാമങ്ങൾ, രസകരമായ മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചു. ഡോക്ടർമാരുടെ പ്രഭാഷണങ്ങളും ചോദ്യോത്തര സെഷനുകളുമായിരുന്നു പരിപാടിയുടെ ഹൈലൈറ്റ്.
അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിലെ പ്രശസ്തരായ ഡോക്ടർമാർ ഹൃദയാരോഗ്യം, രോഗപ്രതിരോധം, ജീവിതശൈലീക്രമീകരണം എന്നിവയെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങൾ പങ്കുവെച്ചു.
പങ്കെടുത്തവർക്ക് ഡോക്ടർമാരുമായി നേരിട്ട് സംവദിക്കാനും ചോദ്യങ്ങൾ ചോദിക്കാനും അവസരമുണ്ടായിരുന്നു. പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹിയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി.
ഡോ. ശരത് ചന്ദ്രൻ (സി.ഇ.ഒ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്), ആസിഫ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്), സഹൽ ജമാലുദ്ദീൻ (ഫിനാൻസ് മാനേജർ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്), വിവേക് സാഗർ, സാഖിബ്, ജിബ്രാൻ, നിതീഷ് എന്നിവരും മറ്റ് സ്പോൺസർമാരുടെ പ്രതിനിധികളും പങ്കെടുത്തു.
ആരോഗ്യമുള്ള ഹൃദയത്തിന് ശാരീരികപ്രവർത്തനങ്ങളുടെ പ്രാധാന്യം പ്രതീകപ്പെടുത്തിക്കൊണ്ടുള്ള 'ഹാർട്ട് വാക്ക് ചലഞ്ചോടു' കൂടിയാണ് പരിപാടി സമാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

