അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സൈക്ലത്തോൺ സംഘടിപ്പിച്ചു
text_fieldsസൈക്ലത്തോണിൽ നിന്ന്
മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും ജെറ്റ്യൂർ ബഹ്റൈനും ബഹ്റൈൻ സൈക്ലിങ് അസോസിയേഷനുമായി ചേർന്ന് ‘ഡയബറ്റിസിനെ തോൽപ്പിക്കുക’ എന്ന പ്രമേയത്തിൽ സൈക്ലത്തോൺ സീസൺ 5 സംഘടിപ്പിച്ചു. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗപ്രതിരോധം, നേരത്തെയുള്ള കണ്ടെത്തൽ, ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഡയബറ്റിസ് അവബോധ മാസത്തിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
സൈക്ലത്തോണിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ
ബഹ്റൈനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 800ലധികം ആളുകൾ പങ്കെടുത്തു. ഇത് ആരോഗ്യത്തിലും ക്ഷേമത്തിലുമുള്ള സമൂഹത്തിന്റെ വർധിച്ചുവരുന്ന പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ഡോ. ശരത് ചന്ദ്രൻ (സി.ഇ.ഒ., അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്), മനാഫ് ഖാസിം (ജെറ്റൂർ - പ്രിൻസിപ്പൽ ഡീലർ), ആസിഫ് മുഹമ്മദ് (വൈസ് പ്രസിഡൻറ്, സ്ട്രാറ്റജി & ബിസിനസ്, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്), സാഹേൽ ജമാലുദ്ദീൻ (ഫിനാൻസ് മാനേജർ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്), ശുബ്ബർ ഹിലാൽ അൽവദൈ (ജനറൽ സെക്രട്ടറി, ബഹ്റൈൻ സൈക്ലിങ് അസോ.), സാറാ അൽ സമ്മാഖ് (സൈക്ലിങ് ബീസ് വിമൻസ് ടീം സ്ഥാപക) എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ഡോ. ശരത് ചന്ദ്രൻ, മനാഫ് ഖാസിം, ആസിഫ് മുഹമ്മദ്, സാഹൽ ജമാലുദ്ദീൻ എന്നിവർ ചേർന്ന് സൈക്ലത്തോൺ ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു.
പങ്കെടുത്തവർക്ക് 60 ടെസ്റ്റുകൾ ഉൾപ്പെടുന്ന സൗജന്യ ഫുൾ ബോഡി ചെക്കപ്പ് കൂപ്പണുകൾ, പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ, ടി-ഷർട്ടുകൾ, ലഘുഭക്ഷണങ്ങൾ, എക്സ്ക്ലൂസീവ് ഹെൽത്ത് കെയർ ഡിസ്കൗണ്ട് വൗച്ചറുകൾ എന്നിവ നൽകി.
ഈ വർഷത്തെ സൈക്ലത്തോണിന്റെ വിജയം കണക്കിലെടുത്ത്, ബഹ്റൈനിലുടനീളമുള്ള 10 ശാഖകളുള്ള അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് അടുത്ത വർഷം ഈ പരിപാടി കൂടുതൽ വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

