അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsഅൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് സംഘടിപ്പിച്ച ഇഫ്താർ സംഗമം
മനാമ: അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, ഒമാൻ അംബാസഡർ മുഹമ്മദ് ബിൻ അലി അൽ ബലൂഷി, പാകിസ്താൻ അംബാസഡർ മുഹമ്മദ് അയൂബ്, മൊറോക്കോ അംബാസഡർ മുസ്തഫ ബെൻഖിയി, അൽജീരിയൻ അംബാസഡർ അബ്ദുൽ ഹമീദ് അഹമ്മദ് അൽഖൂജ, തായ്ലൻഡ് അംബാസഡർ പിയാപക് ശ്രീചരെയോൺ, മലേഷ്യൻ അംബാസഡർ ഷാസ്രിൽ സാഹിറാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ജപ്പാൻ എംബസി ഫസ്റ്റ് സെക്രട്ടറി ഹിസാസുമി യുകിയോക്ക, നേപ്പാൾ ഷർഷെ ദഫേ അരുണ ഗിസിങ്, തുനീഷ്യ ഷർഷെ ദഫേ മോണ മാലൂൽ, സെക്രട്ടറി മലീക അറൂബ്, ഇന്തോനേഷ്യയിൽനിന്നുള്ള നയതന്ത്രജ്ഞർ മിഫ്താ അരീപ്, ഇന്ദ്ര യോഗി പ്രിബാദി, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ & ഫോളോ-അപ് ഡയറക്ടർ യൂസുഫ് യാക്കൂബ് ലോറി, പാർലമെന്റ് അംഗങ്ങളായ ഡോ. സൗസൻ കമാൽ, മസൂമ അബ്ദുൽ റഹീം, ഇബ്രാഹിം അൽ നഫീഈ, യൂസിഫ് അൽ തവാദി, മുനിസിപ്പാലിറ്റി അംഗം അഹമ്മദ് അൽ മൊഖാവി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, റീജനൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ ആസിഫ് മുഹമ്മദ് ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എന്നിവരും പങ്കെടുത്തു.

