അൽ ഹിദായ മലയാള വിഭാഗം ഭാരവാഹികൾ സ്ഥാനമേറ്റു
text_fieldsഹംസ അമേത്ത്, രിസാലുദ്ദീൻ, വി.പി. അബ്ദുൽ റസാഖ്
മനാമ: തൗഹീദി പ്രബോധന രംഗത്ത് സജീവ സാന്നിധ്യമായ ‘അൽ ഹിദായ സെന്റർ’ മലയാള വിഭാഗത്തിന്റെ 2023-24 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റു. പ്രസിഡന്റായി ഹംസ അമേത്ത്, ജനറൽ സെക്രട്ടറിയായി രിസാലുദ്ദീൻ, ഫിനാൻസ് സെക്രട്ടറിയായി വി.പി. അബ്ദുൽ റസാഖ്, ഓർഗനൈസിങ് സെക്രട്ടറിയായി ബിനു ഇസ്മാഈൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹംസ കെ. ഹമദ്, മുഹമ്മദ് നസീർ, മുഹമ്മദ് ഷംസീർ എന്നിവർ തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിച്ചു. ജംഇയ്യത്ത് തർബിയയുടെ കീഴിൽ പ്രവർത്തിക്കുന്ന സംഘടന ഖുർആൻ ഹദീസ് ക്ലാസുകൾ, ഓഫ് ലൈൻ, ഓൺലൈൻ മദ്റസകൾ, ഖുതുബ പരിഭാഷകൾ, വനിത ക്ലാസുകൾ തുടങ്ങി നിരവധി രംഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.
പ്രസിഡന്റ് ഹംസ അമേത്ത് അധ്യക്ഷത വഹിച്ചു. അൽ ഹിദായ സെന്റർ ദാഇ സമീർ ഫാറൂഖി ഉദ്ബോധന പ്രഭാഷണം നിർവഹിച്ചു. ജനറൽ സെക്രട്ടറി രിസാലുദ്ദീൻ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ബിനു ഇസ്മാഈൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

