അൽ ഹിദായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഅൽ ഹിദായ സെന്റർ നടത്തിയ രക്തദാന ക്യാമ്പ്
മനാമ: അൽ ഹിദായ സെന്റർ (മലയാള വിഭാഗം) സൽമാനിയ മെഡിക്കൽ കോംപ്ലക്സുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ 125 ഓളം പേർ രക്തം നൽകി. അൽ ഹിദായ ചെയർമാൻ ഷെയ്ഖ് സ്വലാഹ് ബു ഹസ്സൻ ക്യാമ്പ് ഉൽഘാടനം ചെയ്തു. ഹംസ കെ. ഹമദ്, വി. പി. അബ്ദു റസാഖ്, എം.എം. രിസാലുദ്ദീൻ എം.പി. സക്കീർ ഹുസൈൻ, മുഹമ്മദ് നസീർ, അബ്ദുൽ ഗഫൂർ പാടൂർ, സമീർ അലി, ടി.പി. അബ്ദുൽ അസീസ്, ഷംസീർ ഓ.വി. സുഹാദ് ബിൻ സുബൈർ, അബ്ദു ലത്വീഫ് സി.എം. നിഷാദ് ഹിദ്ദ്, എന്നവർ ക്യാമ്പിന് നേതൃത്വം നൽകി.
സാമൂഹിക പ്രവർത്തകരായ ഫ്രാൻസിസ് കൈതാരത്ത്, പ്രദീപ് പുറവങ്കര, ഗഫൂർ കൈപ്പമംഗലം, ഷംസുദീൻ വെള്ളികുളങ്ങര, ബഷീർ വെളിയങ്കോട് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.രക്തദാനത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഹംസ അമേത്ത്, ബിനു ഇസ്മായിൽ, ഷമീർ ബിൻ ബാവ, ലത്തീഫ് അലിയമ്പത്ത്, ഹംസ റോയൽ, കോയ ഈസ ടൗൺ, ഫഖ്റുദ്ദീൻ അലി അഹ്മദ്, സാദിഖ് ബിൻ യഹ്യ, അബ്ദു സലാം ചങ്ങരംചോല, സലിം പാടൂർ, സുഹൈൽ ബിൻ സുബൈർ, നഫ്സിൻ, സിദ്ദീഖ് മനാമ, അബ്ദുൽ വഹാബ്, ഫഹദ് സക്കീർ ഹുസൈൻ, സഹീൻ നിബ്രാസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

