അൽ ഹവാജ് ഷോപ്പിങ് ബസാർ ഇന്നുമുതൽ
text_fieldsമനാമ: അൽ ഹവാജ് ഗ്രൂപ് സംഘടിപ്പിക്കുന്ന അൽ ഹവാജ് ഷോപ്പിങ് ബസാർ ചൊവ്വാഴ്ച മുതൽ ഡിസംബർ നാലുവരെ ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ നടക്കും. പെർഫ്യൂം, കോസ്മെറ്റിക്സ്, വാച്ചുകൾ, ലെതർ ആക്സസറീസ്, ലഗേജ്, ഗൃഹോപകരണം, കൺസ്യൂമർ ഇലക്ട്രോണിക്സ് തുടങ്ങിയ ഉൽപന്നങ്ങൾക്ക് ആകർഷകമായ ഇളവുകളും സ്പെഷൽ ഒാഫറുകളും ലഭിക്കും. കോവിഡ് മുൻകരുതൽ പാലിച്ചായിരിക്കും പ്രദർശനം. ഗ്രീൻഷീൽഡ് ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം. ഷോപ്പിങ്ങിന് എത്തുന്നവർ മുൻകൂട്ടിയോ എക്സിബിഷൻ സെൻററിൽ എത്തുേമ്പാഴോ രജിസ്റ്റർ ചെയ്യണം.
അൽഹവാജ് ഷോപ്പിങ് ബസാർ പരസ്യങ്ങളിലും ഇൻസ്റ്റഗ്രാം അക്കൗണ്ടിലുമുള്ള ക്യു.ആർ കോഡ് വഴിയും രജിസ്ട്രേഷൻ കൗണ്ടർ വഴിയും രജിസ്ട്രേഷൻ നടത്താം. രാവിലെ 9.30 മുതൽ ഉച്ച 1.30 വരെയും വൈകീട്ട് നാലുമുതൽ 10 വരെയുമാണ് പ്രദർശനം.

