അൽ ഫുർഖാൻ പഠനക്യാമ്പ്
text_fieldsഅൽ ഫുർഖാൻ സെന്റർ പഠനക്യാമ്പിൽനിന്ന്
മനാമ: അൽ ഫുർഖാൻ സെന്റർ പഠനക്യാമ്പ് സംഘടിപ്പിച്ചു. വിവിധ സെഷനുകളിലായി നടന്ന പരിപാടിയിൽ ‘മുഹർറം നാം അറിയേണ്ടത്’ എന്ന വിഷയം അജ്മൽ മദനി അൽകോബാറും തസ്കിയത്ത് ചിന്തകൾ അബ്ദുൽ ലത്വീഫ് അഹ്മദും അവതരിപ്പിച്ചു. സൂംബ വിവാദം ഒരു വിശകലനം എന്ന ചർച്ചാ സെഷൻ മൂസാ സുല്ലമി നിയന്ത്രിച്ചു. അൽ ഫുർഖാൻ സെന്റർ മലയാളം ഡിവിഷൻ പ്രസിഡന്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹൈൽ മേലടി ആമുഖവും ട്രാഷറർ നൗഷാദ് പി.പി. സ്കൈ സമാപനവും നടത്തി. പഠന ക്യാമ്പിനും തുടർന്ന് നടന്ന ഇഫ്താറിനും അബ്ദുസ്സലാം ബേപ്പൂർ, ബഷീർ മദനി, മുജീബുറഹ്മാൻ എടച്ചേരി, അനൂപ് തിരൂർ, അബ്ദുൽ ബാസിത്ത്, മുഹമ്മദ് ഷാനിദ്, ഇഖ്ബാൽ കാഞ്ഞങ്ങാട്, മുബാറക് വി.കെ, ഹിഷാം കെ. ഹമദ്, മുസ്ഫിർ മൂസ, മായൻ കൊയിലാണ്ടി, യൂസുഫ് കെ.പി, അബ്ദുല്ല പുതിയങ്ങാടി, സമീൽ പി, നസീഫ് ടി.പി, നവാഫ് ടി.പി, സബീല യൂസുഫ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

