Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഫുർഖാൻ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു

text_fields
bookmark_border
അൽ ഫുർഖാൻ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു
cancel
camera_alt

ഈദ് സോഷ്യൽ മീറ്റിൽനിന്ന്

മനാമ: അൽ ഫുർഖാൻ സെൻ്റെർ ഈദ് സോഷ്യൽ മീറ്റ് സംഘടിപ്പിച്ചു. അദ്‌ലിയയിലെ അൽഫുർഖാൻ സെൻ്റെർ ഹാളിൽ ഈദ് ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സാമൂഹിമ സാംസ്കാരിക മേഖലയിലെ പ്രമുഖരായ ചെമ്പൻ ജലാൽ, എബ്രഹാം ജോൺ, ജമാൽ ഇരിങ്ങൽ, സൽമാൻ ഫാരിസ് എന്നിവർ പങ്കെടുത്തു. പ്രസിഡൻ്റ് സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു.

ഇബ്രാഹീം നബി തൻ്റെ ജീവിതത്തിലൂടെ നമുക്ക് പകർന്ന് തന്ന സഹനത്തിൻ്റെയും ആത്‌മസമർപ്പണത്തിൻ്റെയും മാതൃക വിശ്വാസികൾ പിന്തുടരണമെന്ന് സെഫുള്ള ഖാസിം തൻ്റെ അധ്യക്ഷ ഭാഷണത്തിൽ ഓർമിപ്പിച്ചു. അബ്‌ദുൾ ലത്തീഫ് അഹമദ് ഈദ് സന്ദേശം നൽകി. മനുഷ്യരാശിക്ക് നൻമ ചെയ്യുന്ന തിൻമ വിരോദിക്കുന്ന മാതൃകകളാവാൻ അദ്ദേഹം ഉപദേശിച്ചു. അൽഫുർഖാൻ സെൻ്റെർ ജനറൽ സെക്രട്ടറി മനാഫ് കബീർ സ്വാഗതവും ദഅവാ സെക്രട്ടറി ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

പ്രോഗ്രാം കൺവീനർ അബ്‌ദുൾ സലാം, സുഹൈൽ മേലടി, മുബാറക് വി കെ, മാഹിൻ കൊയിലാണ്ടി, ഫാറൂക്ക് മാട്ടൂൽ, കെപി യൂസുഫ്, അബ്ദുള്ള പുതിയങ്ങാടി എന്നിവർ പരിപാടി നിയന്ത്രിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Furqan organized an Eid social meet
Next Story