Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅൽഫുർഖാൻ സെൻ്റർ...

അൽഫുർഖാൻ സെൻ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
അൽഫുർഖാൻ സെൻ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗം സഘടിപ്പിച്ച രക്തദാന ക്യാമ്പിൽ നിന്ന്

മനാമ: അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. പരിപാടിയിൽ അൽഫുർഖാൻ പ്രവർത്തകർ, മദ്രസ്സ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ മുതലായവർ പങ്കെടുത്തു.

അൽഫുർഖാൻ ഭാരവാഹികളായ ശൈഖ് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മനാഫ് കബീർ, ബഷീർ മദനി, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, സലാഹുദ്ധീൻ അയ്യൂബി (ചുഴലി), എന്നിവരോടൊപ്പം ബഹ്റൈൻ സിക്കിൾ സെൽ സൊസൈറ്റി ചെയർമാൻ സക്കരിയ ഇബ്രാഹിം അൽ കാദം, ഡെപ്യുട്ടി ഡയറക്ട്ടർ ഡോ. ജാഫർതൂക് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

കൺവീനർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ നടന്ന രക്ത ദാനത്തിൽ ഹിഷാം കുഞ്ഞഹമ്മദ്, മുഹമ്മദ് ശാനിദ്, ആരിഫ് അഹമ്മദ്, അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, അബ്ദുള്ള, ഇഖ്ബാൽ അഹമ്മദ്, ഇല്യാസ്, നസീഫ്, നവാസ്, മുജീബ്, ഇസ്മയിൽ, സബീല യൂസുഫ്, ഷീബ ഷറഫുദ്ധീൻ എന്നിവർ നിയന്ത്രിച്ചു.

എല്ലാവർഷവും ജനുവരി ഒന്നിനും ഹിജറ വർഷാരംഭമായ മുഹറം ഒന്നിനും അൽഫുർഖാൻ സെൻറർ രക്തദാനം നടത്തിവരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Al Furqan Center organizes blood donation camp
Next Story