ഇഫ്താർ സംഗമം നടത്തി അൽ ഫുർഖാൻ സെന്റർ
text_fieldsമനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ഇഫ്താർ അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്ട്രേറ്റർ ശൈഖ് മുദഫ്ഫർ അൽമീർ ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ വരദ പിള്ളൈ, മുസ്തഫ കെ.പി (കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന ട്രഷറർ), എബ്രഹാം ജോൺ (സാമൂഹിക പ്രവർത്തകൻ), ബിനു കുന്നന്താനം, രാജു കല്ലുമ്പുറം (ഒ.ഐ.സി.സി), അബ്ദുൽ അസീസ് ടി.പി, രിസാലുദ്ദീൻ (അൽ മന്നായി സെന്റർ), ഷാനവാസ് (ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ), ഹംസ മേപ്പാടി, നൂറുദ്ദീൻ ഷാഫി (ഇന്ത്യൻ ഇസ്ലാഹി സെന്റർ), അബ്ദുൽ വാഹിദ് (സമസ്ത ബഹ്റൈൻ), ബഷീർ അമ്പലായി (ബിസിനസ് ഫോറം), ഇസ്ഹാഖ് പി.കെ, ശാഫി വേളം, ബഷീർ മാത്തോട്ടം എന്നീ പ്രമുഖർ പങ്കെടുത്തു.
അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്ദുൽ മജീദ് തെരുവത്ത്, നഷാദ് പി.പി (സ്കൈ) അധ്യാപികമാരായ ആരിഫ അബ്ദുല്ല, ബിനു റഹ്മാൻ, സമീറാ അനൂപ്, സാജിദ നജീബ്, സജ്ലാ മുബാറക് എന്നിവർ അതിഥികളെ സ്വീകരിച്ചു. അൽ ഫുർഖാൻ മലയാളം പ്രസിഡന്റ് സൈഫുല്ല ഖാസിം ആമുഖ ഭാഷണം നിർവഹിച്ചു. മൂസാ സുല്ലമി റമദാൻ സന്ദേശം നൽകി. അൽ ഫുർഖാൻ മലയാളം ജനറൽ സെക്രട്ടറി സുഹൈൽ മേലടി നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

