Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ ഫുർഖാൻ കാമ്പയിൻ സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
അൽ ഫുർഖാൻ കാമ്പയിൻ  സ്വാഗതസംഘം രൂപവത്കരിച്ചു
cancel
camera_alt

സ്വാഗതസംഘം രൂപവത്കരണ യോഗത്തിൽനിന്ന്

മനാമ: "മുഹമ്മദ് നബി (സ) മാനവ മൂല്യങ്ങളുടെ നേർ സാക്ഷ്യം" എന്ന ശീർഷകത്തിൽ അൽഫുർഖാൻ സെൻ്ററും ശൈഖ ഹെസ്സ സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രൈമാസ ക്യാമ്പയിനിൻ്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു.

അദ്ലിയ അൽ ഫുർഖാൻ സെൻ്ററിൽ ചേർന്ന ജനറൽ ബോഡിയുടെയും ഖുർആൻ പഠിതാക്കളുടെയും സംഗമത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

സ്വാഗതസംഘം ഭാരവാഹികൾ:ചീഫ് പാട്രൺ ഷെയ്ക്ക് അബ്ദുള്ള അബ്ദുൽ ഹമീദ് അൽ സഅ്ദി (പ്രസിഡൻ്റ്, അൽഫുർഖാൻ സെൻ്റർ ഫോർ എക്സ്പാട്രിയേറ്റ് കമ്മ്യൂണിറ്റീസ്), അസിസ്റ്റൻ്റ് പാട്രൺ: സൈഫുല്ല ഖാസിം (പ്രസിഡൻ്റ്, മലയാളം വിഭാഗം) ചെയർമാൻ: നൗഷാദ് സ്കൈ,വൈസ് ചെയർമാന്മാർ: സുഹൈൽ മേലടി, മനാഫ് സി.കെ. ജനറൽ കൺവീനർ: അബ്ദുസ്സലാം ബേപ്പൂർ, അസിസ്റ്റൻ്റ് കൺവീനർമാർ: ഹിഷാം കുഞ്ഞഹമ്മദ്, മുബാറക്ക് വി.കെ. കൂടാതെ വിപുലമായ സബ്കമ്മിറ്റിയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ആഗസ്റ്റ് 28 വെള്ളി കെ.സിറ്റി ഹാളിൽ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ ക്യാമ്പയിന് തുടക്കമാകും. നവംബർ 27-നാണ് സമാപന സമ്മേളനം. ത്രൈമാസ ക്യാമ്പയിൻ്റെ ഭാഗമായി കുടുംബ സംഗമങ്ങൾ, പാനൽ ചർച്ചകൾ, മദ്രസ വിദ്യാർത്ഥികളുടെയും ടീനേജ് കുട്ടികളുടെയും വിജ്ഞാന വിനോദ പരിപാടികൾ, സ്‌നേഹ സംഗമങ്ങൾ, വനിതാ സംഗമങ്ങൾ, ക്വിസ് മത്സരങ്ങൾ, ലഹരി മാഫിയക്കെതിരെയുള്ള 'തൂഫാൻ' ബോധവൽക്കരണം, സോഷ്യൽ മീഡിയ പ്രചാരണം എന്നിവ സംഘടിപ്പിക്കും. സ്വാഗതസംഘ രൂപീകരണ യോഗത്തിൽ അൽ ഫുർഖാൻ സെൻ്റർ മലയാളം വിഭാഗം പ്രസിഡൻ്റ് സൈഫുല്ല ഖാസിം അധ്യക്ഷത വഹിച്ചു. മനാഫ് കബീർ സ്വാഗതവും ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al Furqan campaign reception committee formed
Next Story