അൽ ഫുർഖാൻ രക്തദാന ക്യാമ്പ്
text_fieldsഅൽ ഫുർഖാൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മനാമ: അൽ ഫുർഖാൻ സെന്റർ വർഷങ്ങളായി നടത്തിവരുന്ന രക്തദാന കാമ്പെയിനിന്റെ ഭാഗമായി സമൂഹ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
സൽമാനിയ മെഡിക്കൽ കോംപ്ലക്സിലായിരുന്നു രക്തദാന ക്യാമ്പ്. വനിതകൾകൂടി രക്തദാനം നിർവഹിച്ച പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു.
അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി ബഷീർ മദനി, ജനറൽ സെക്രട്ടറി സുഹൈൽ മേലടി, വൈസ് പ്രസിഡന്റ് ഷറഫുദ്ദീൻ അരൂർ, ജോയന്റ് സെക്രട്ടറിമാരായ അബ്ദുസ്സലാം ബേപ്പൂർ, മനാഫ് കബീർ, അനൂപ് തിരൂർ, ഇല്യാസ് കക്കയം എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. ഫാറൂഖ് മാട്ടൂൽ, യൂസുഫ്.കെ.പി, ഇക്ബാൽ കാഞ്ഞങ്ങാട്, ഹനീഫ, അൽ ഫുർഖാൻ വിഷൻ യൂത്ത് പ്രവർത്തകരായ ഹിഷാം കെ.ഹമദ്, ഷാനിദ് വയനാട്, സമീൽ. പി, ഫവാസ് സാലിഹ് എന്നിവരും വനിത പ്രതിനിധി സബീലാ യൂസുഫും പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

