‘അക്ഷരക്കൂട്ട്’ പ്രേമലേഖന മത്സരം
text_fieldsമനാമ: ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ 126ാമത് ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് ബഹ്റൈൻ എ.കെ.സി.സിയുടെ വായന തൽപരരുടെയും എഴുത്തുമോഹികളുടെയും കൂട്ടായ്മയായ അക്ഷരക്കൂട്ടിന്റെ നേതൃത്വത്തിൽ പ്രവാസികൾക്കായി പ്രേമലേഖന മത്സരം സംഘടിപ്പിക്കുന്നു. മനഃപൂർവമല്ലാതെ മറന്നുപോയ മലയാള അക്ഷരങ്ങളെ ഓർമിച്ചെടുത്ത് എഴുതാനുള്ള ഒരു അവസരമാണ് അക്ഷരക്കൂട്ട് പ്രവാസികൾക്കായി ഒരുക്കുന്നത്.
പ്രമേയം പ്രണയം ആയിരിക്കണം. സഭ്യമായ ഭാഷയിലുള്ള മൗലികമായ രചനയായിരിക്കണം. പദ്യവും ഗദ്യവും സ്വീകരിക്കും. akccpremam@gmail.com എന്ന ഇ-മെയിലിൽ ഒക്ടോബർ രണ്ടുവരെ ലേഖനങ്ങൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ജോജി കുര്യൻ 36800032, ആദർശ് 33668530 എന്നീ നമ്പറുകളിൽ വിളിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

