പ്രവാസി മിത്ര ക്വിസ് മത്സരത്തിൽ അഖില ദാസ് വിജയി
text_fieldsവിജയിക്കുള്ള ഉപഹാരം കൈമാറുന്നു
മനാമ: ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് പ്രവാസി മിത്ര ബഹ്‌റൈൻ സംഘടിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ അഖില ദാസ് ഒന്നാം സ്ഥാനം നേടി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദർശനങ്ങളും ആസ്പദമാക്കി ഒക്ടോബർ ഒന്നിന് സംഘടിപ്പിച്ച മത്സരത്തിൽ ഏറ്റവും വേഗത്തിൽ കൃത്യമായ ഉത്തരങ്ങൾ നൽകിയാണ് അഖില വിജയം കരസ്ഥമാക്കിയത്.
പരിസ്ഥിതി സൗഹൃദപരമായ വികസനം, സ്വയംപര്യാപ്തത, വർഗീയതയ്ക്കും അഴിമതിക്കുമെതിരായ പോരാട്ടം എന്നിവയിൽ ഗാന്ധിയൻ ആശയങ്ങൾ എക്കാലത്തെയും മികച്ച വഴികാട്ടിയാണ്.
ഈ ആശയങ്ങൾ പ്രവാസി സമൂഹത്തിൽ വീണ്ടും ഓർമ്മിപ്പിക്കുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിട്ടത്. ഗാന്ധിജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ പ്രവാസി മിത്ര പ്രസിഡന്റ് സബീന കാദർ, ജനറൽ സെക്രട്ടറി റഷീദ ബദർ, വൈസ് പ്രസിഡന്റ് വഫ ഷാഹുൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുമയ്യ ഇർഷാദ്, ഷിജിന ആഷിഖ് എന്നിവർ വിജയിക്കുള്ള ഉപഹാരം സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

