കുട്ടികൾക്കായി എ.കെ.സി.സിയുടെ മെഡിക്കൽ ക്യാമ്പ്
text_fieldsഎ.കെ.സി.സി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള മെഡിക്കൽ ക്യാമ്പ്
മനാമ: ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് ബഹ്റൈൻ എ.കെ.സി.സി ഇമ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കുട്ടികൾക്കായി പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഉദ്ഘാടനം ഇമ മെഡിക്കൽ സെന്റർ ജനറൽ മാനേജർ ജിതിൻ ദിനേശ് നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക അധ്യക്ഷനായിരുന്നു. ജീവൻ ചാക്കോ, ജിബി അലക്സ്, പോളി വിതയത്തിൽ, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ജൻസൺ ദേവസി, മോൻസി മാത്യു, മെയ്മോൾ ചാൾസ്, ജോജി കുര്യൻ, ബൈജു, ജെയിംസ് ജോസഫ്, ഷിനോയ് പുളിക്കൻ, അജിത ജസ്റ്റിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
പല്ല് സുരക്ഷിതമായി സംരക്ഷിക്കേണ്ടതിനെക്കുറിച്ചും ആരോഗ്യപരിരക്ഷയെക്കുറിച്ചും ഡോക്ടർമാരായ സയ്ദും, ജാഫറും കുട്ടികകളെ പരിശോധിച്ച് മാർഗനിർദേശങ്ങൾ നൽകി. ആരോഗ്യപ്രവർത്തകരായ വീണ, ജിസി, സജിന, ഫർസാന, ഷഹീർ, ഹർഷ എന്നിവർ ക്യാമ്പ് വിജയത്തിന് പ്രയത്നിച്ചു. മെഡിക്കൽ ക്യാമ്പിന്റെ കൺവീനർ ലിജി ജോൺസൺ സ്വാഗതവും രതീഷ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

