എ.കെ.സി.സി മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26, 27ന്
text_fieldsമനാമ: ലോകത്തിലെ വിവിധ രാജ്യങ്ങളിലെ സജീവ സാന്നിധ്യമായ എ.കെ.സി.സിയുടെ മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഈ വരുന്ന ഫെബ്രുവരി 26, 27 തീയതികളിൽ സംഘടിപ്പിക്കും. ഡെന്നി മോൻ, ബോബൻ, ജീവൻ ചാക്കോ, ബിജു എന്നിവർ സംസാരിച്ചു.
സിറോ മലബാർ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശ്ശേരി അതിരൂപത ബിഷപ് മാർ തോമസ് തറയിൽ, താമരശ്ശേരി അതിരൂപത ബിഷപ് മാർ റമിജിയോസ് ഇഞ്ചനാനിയിൽ, എ.കെ.സി.സി ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപുരയ്ക്കൽ, എ.കെ.സി.സി ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ് കവിയിൽ, മുൻ ഡയറക്ടർ ഫാ. ജിയോ കടവി, വിവിധ മിഡിലീസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. മിഡിലീസ്റ്റ് പ്രസിഡന്റ് ഡേവിസ് എടക്കളത്തൂർ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ഫാദർ ജിയോ കടവി ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി ജനറൽ സെക്രട്ടറി ബെന്നി പുളിക്കക്കര സ്വാഗതവും വൈസ് പ്രസിഡന്റ് ചാൾസ് ആലുക്ക നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

