എ.കെ.സി.സി ആഗോള സംഗമം റോമിൽ
text_fieldsമനാമ: സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സി ഒക്ടോബർ 19 മുതൽ 23 വരെ റോമിൽ സംഘടിപ്പിക്കുന്ന ആഗോള സംഗമം ചരിത്രത്താളുകളിൽ ഇടംപിടിക്കുമെന്ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ സാന്നിധ്യം ഈ സംഗമത്തിന് പുതിയ കരുത്ത് പകരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള സംഗമത്തോടനുബന്ധിച്ചുള്ള പതാക പ്രയാണം മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, എ.കെ.സി.സി. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ സണ്ണി ജോസഫ്, റോജി എം. ജോൺ, മോൻസ് ജോസഫ്, ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെയും എ.കെ.സി.സി.യ്ക്ക് ശക്തമായ സാന്നിധ്യമുള്ള 40 രാജ്യങ്ങളിലൂടെയും സഞ്ചരിക്കുന്ന പതാക, ഒക്ടോബർ 18-ന് വൈകുന്നേരം റോമിൽ എത്തിച്ചേരും. ബഹ്‌റൈനിലും ഈ പതാക പ്രയാണം എത്തിച്ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
പതാക പ്രയാണ ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ, മാർ ബോസ്കോ പുത്തൂർ, ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ജോസുകുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ പങ്കെടുത്തു. മിഡിൽ ഈസ്റ്റ് പ്രസിഡന്റും ഗ്ലോബൽ വൈസ് പ്രസിഡന്‍റുമായ ഷെവലിയാർ ഡേവിസ് എടക്കളത്തൂർ, വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ഗ്ലോബൽ മീറ്റ് കൺവീനർ ബെന്നി പുളിക്കക്കര, ഗ്ലോബൽ മീറ്റ് മിഡിൽ ഈസ്റ്റ് കൺവീനറും ബഹ്‌റൈൻ എ.കെ.സി.സി. പ്രസിഡന്‍റുമായ ചാൾസ് ആലുക്ക എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

