സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി എ.കെ.സി.സി പതാക പ്രയാണം ബഹ്റൈനിൽ
text_fieldsഎ.കെ.സി.സിയുടെ ആഗോള സമ്മേളനത്തിലേക്കുള്ള
പതാക പ്രയാണം ബഹ്റൈനിൽ എത്തിയപ്പോൾ
മനാമ: മാർപാപ്പയുടെ സാന്നിധ്യത്തിൽ റോമിൽ വെച്ച് സംഘടിപ്പിക്കുന്ന, സീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ.സി.സിയുടെ ആഗോള സമ്മേളനത്തിലേക്കുള്ള പതാക പ്രയാണം ബഹ്റൈനിൽ എത്തിച്ചേർന്നു. പതാകയ്ക്ക് ബഹ്റൈൻ എ.കെ.സി. സി.ഭാരവാഹികളും, പ്രവർത്തകരും ആവേശകരമായ സ്വീകരണമാണ് നൽകിയത്.
റിലീജിയസ് പൊളിറ്റിക്സിന്റെയും, ഹേറ്റ് പൊളിറ്റിക്സിന്റെയും ഒച്ച ഉയർന്നുവരുന്ന ഈ കാലഘട്ടത്തിൽ സർവ്വ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന എ.കെ.സി.സി യുടെ ആഗോള സംഗമം മഹത്തായ മാതൃകയായിരിക്കുമെന്ന് പതാക സ്വീകരണ ചടങ്ങിൽ ബഹ്റൈൻ എ.കെ.സി.സി. പ്രസിഡന്‍റ് ചാൾസ് ആലുക്ക പറഞ്ഞു. ജിബി അലക്സ്, ജസ്റ്റിൻ ജോർജ്, റോബിൻ.കെ സെബാസ്റ്റ്യൻ, ബൈജു, മാതൃവേദി പ്രസിഡന്‍റ് ലിവിൻ ജിബി, മാതൃവേദി വൈസ് പ്രസിഡന്‍റ് മെയ്‌മോൾ ചാൾസ്, ജിൻസി ജീവൻ എന്നിവർ സംസാരിച്ചു.
പ്രിൻസ്, ജോജി, ജെയിംസ് ജോസഫ്, സിന്ധു ബൈജു, എന്നിവർ നേതൃത്വം നൽകി. ബഹ്റൈൻ എ.കെ.സി. സി.ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും വൈസ് പ്രസിഡന്‍റ് പോളി വിതയത്തിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

