എ.കെ.സി.സി ദുക്റാന തിരുനാളും സീറോ മലബാർ സഭാദിനവും ആഘോഷിച്ചു
text_fieldsഎ.കെ.സി.സി ദുക്റാന സംഘടിപ്പിച്ച തിരുനാളും സീറോ മലബാർ സഭാദിനവും പരിപാടിയിൽ
പങ്കെടുത്തവർ
മനാമ: ബഹ്റൈൻ എ.കെ.സി.സി ദുക്റാന തിരുനാളും, സീറോ മലബാർ സഭാ ദിനവും ആഘോഷിച്ചു. സമാധാനത്തിന്റെ തീരത്തണയാൻ ലോകത്തെ പ്രാപ്തമാക്കുന്ന ദൈവത്തിന്റെ രക്ഷാനൗകയെ ഭാരതത്തിന് പരിചയപ്പെടുത്തിയ ക്രിസ്തു ശിഷ്യന്റെ ആഗമനമാണ് ദുക്റാന തിരുനാൾ എന്ന് തിരുനാൾ ഉദ്ഘാടനം ചെയ്ത് എ.കെ.സി.സി ഗ്ലോബൽ സെക്രട്ടറിയും, ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക പറഞ്ഞു. എ.ഡി 52 ജൂലൈ മൂന്ന് ഭാരതത്തിന്റെ പുതുയുഗപ്പിറവിയായിരുന്നെന്നും തോമാശ്ലീഹാ ഭാരതത്തിൽ സ്ഥാപിച്ച ഏഴര പള്ളികൾ ക്രൈസ്തവദർശനത്തിന്റെ മഹനീയ മാതൃകകൾ ആണെന്നും തിരുനാൾ സന്ദേശത്തിൽ എ.കെ.സി.സി ഭാരവാഹിയും, എ.കെ.സി.സി സാംസ്കാരിക വേദി കൺവീനറുമായ ജോജി കുര്യൻ തിരുനാൾ സന്ദേശത്തിൽ പറഞ്ഞു.
ദൈവപുത്രന്റെ പുനരുത്ഥാന സത്യത്തെ ഹൃദയം നിറഞ്ഞ സ്നേഹത്തോടെ പ്രഘോഷിക്കാൻ നമുക്ക് കഴിഞ്ഞാൽ മാത്രമാണ് ദുക്റാന അർഥപൂർണമാകുന്നത് എന്ന് അധ്യക്ഷ പ്രസംഗത്തിൽ വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ പറഞ്ഞു. സംശയ വഴിയിൽനിന്നും ദൈവാനുഭവം നേരിട്ടേറ്റുവാങ്ങിയ തോമാശ്ലീഹയുടെ പാദം പതിഞ്ഞ മണ്ണാണ് മലയാളമണ്ണെന്ന്, സ്വാഗത പ്രസംഗത്തിൽ ജീവൻ ചാക്കോ പറഞ്ഞു. പോൾ കെ.ആന്റണി, ജോൺ ആലപ്പാട്ട്, രതീഷ് സെബാസ്റ്റ്യൻ, പോൾ ഉറുവത്ത്, ഷിനോയ് പുളിക്കൻ, ജയിംസ് മാത്യു എന്നിവർ തോറാന തിരുനാളിന്റെ അനുഭവങ്ങൾ പങ്കുവെച്ചു. തിരുനാൾ ക്രമീകരണങ്ങൾക്ക് ലിവിൻജിബി, ജോളി ജോജി, സിനി ലൈജു, ഷെൻസി മാർട്ടിൻ, സിന്ധു ബൈജു, ജെസി ജെൻസൺ, ഷീന ജോയ്സൺ ലൈജു തോമസ്, അജീഷ് തോമസ്, ബിജു ആന്റോ, ജയിംസ് ജോസഫ്, ബൈജു, റോയ് ജോസഫ്, പ്രിൻസ് ജോസ്, മാർട്ടിൻ, ജിഷോ എന്നിവർ നേതൃത്വം നൽകി. ലിജി ജോൺസൺ പരിപാടികൾ നിയന്ത്രിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികൾക്ക് ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

