എ.കെ.സി.സി ബഹ്റൈൻ കേരളപ്പിറവി ആഘോഷിച്ചു
text_fields
എ.കെ.സി.സി ബഹ്റൈൻ കേരളപ്പിറവി ആഘോഷം ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ബഹ്റൈൻ എ.കെ.സി.സിയുടെ കേരളപ്പിറവി ആഘോഷം വർണാഭമായി നടന്നു. പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സ്കൂൾ ചെയർമാനുമായ ബിനു മണ്ണിൽ വർഗീസ് പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ സെക്രട്ടറിയും ബഹ്റൈൻ പ്രസിഡന്റുമായ ചാൾസ് ആലുക്ക ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
'കേരളവും, കുടുംബവും' എന്ന വിഷയത്തെ ആസ്പദമാക്കി ജോജി കുര്യൻ പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ ആശംസകൾ നേർന്നു. പരിപാടിയുടെ ഭാഗമായി നടന്ന മനോഹരമായ ഗാന, നൃത്തസന്ധ്യ കാഴ്ചക്കാർക്ക് നവ്യാനുഭവമായി. പരിപാടികൾ അവതരിപ്പിച്ച അംഗങ്ങളുടെ കുട്ടികളെ ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
പരിപാടികൾക്ക് എ.കെ.സി.സി. ഭാരവാഹികളായ ജസ്റ്റിൻ ജോർജ്, അലക്സ് സ്കറിയ, മോൻസി മാത്യു, രതീഷ് സെബാസ്റ്റ്യൻ, ജൻസൻ ദേവസി, ഷിനോയ് പുള്ളിക്കൻ, ജോയ് പോളി, പോൾ ഉറുവത്ത്, ബിജു ആൻഡോ, ജെയിംസ് ജോസഫ്, റോയി ദാസ്, പ്രീജി ജേക്കബ്, ബൈജു തോമസ്, ബോബൻ, ജോഷി വിതയത്തിൽ എന്നിവർ നേതൃത്വം നൽകി. ലേഡീസ് വിങ് ഭാരവാഹികളായ മെയ്മോൾ ചാൾസ്, ജിൻസി ജീവൻ, സിന്ധു ബൈജു, ലിവിൻ ജിബി, സെലിൻ ജെയിംസ്, ലിജി ജോൺസൺ, റിൻസി ഐസക് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
കലാപരിപാടികൾക്ക് യൂത്ത് കൗൺസിൽ ഭാരവാഹികളായ ജെന്നിഫർ ജീവൻ, അൽക ജെയിംസ് എന്നിവരാണ് ചുക്കാൻ പിടിച്ചത്. എ.കെ.സി.സി ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും ജിബി അലക്സ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

