അക്ബർ ഗ്രൂപ്പിന്റെ പുതിയ ഓഫിസ് റിഫയിൽ
text_fieldsഅക്ബർ ഗ്രൂപ്പിന്റെ റിഫയിലെ പുതിയ ഓഫിസ് അബ്ദുല്ല മുഹമ്മദ് സലേഹ് ഉദ്ഘാടനം ചെയ്യുന്നു
മനാമ: ഏഷ്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായ അക്ബർ ഗ്രൂപ്പിന്റെ പുതിയ ഓഫിസ് റിഫയിൽ പ്രവർത്തനമാരംഭിച്ചു. അബ്ദുല്ല മുഹമ്മദ് സലേഹ് ഉദ്ഘാടനം നിർവഹിച്ചു. അക്ബർ ഗ്രൂപ് ഉദ്യോഗസ്ഥർ, എയർലൈൻ മാനേജർമാർ, ട്രേഡ് പാർട്ണർമാർ എന്നിവർ പങ്കെടുത്തു. വിമാനയാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബഹ്റൈനിൽ കൂടുതൽ ട്രാവൽ ഷോപ്പുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അക്ബർ ഗ്രൂപ് എന്ന് അക്ബർ ഹോളിഡേയ്സ് ജനറൽ മാനേജർ ദീപക് ജനാർദനൻ പറഞ്ഞു. പ്രാരംഭ ഓഫർ എന്ന നിലയിൽ എല്ലാ ടിക്കറ്റുകൾക്കുമൊപ്പം ബാഗേജ് ഇൻഷുറൻസ് സൗജന്യമായി നൽകുമെന്ന് അക്ബർ ഹോളിഡേയ്സ് ബഹ്റൈൻ സെയിൽസ് ഹെഡ് സുജീർ പള്ളിയിൽ പറഞ്ഞു. ഈസ്റ്റ് റിഫയിൽ അഹ്ലി യുനൈറ്റഡ് ബാങ്കിന് എതിർവശത്താണ് പുതിയ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗൾഫ് എയർ, എമിറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ, ഒമാൻ എയർ, കെ.എൽ.എം, ഇത്യോപ്യൻ എയർലൈൻസ്, ഈജിപ്ത് എയർ, ൈഫ്ല ദുബൈ, സൗദിയ, ഇൻഡിഗോ എന്നിവയുടെ മാനേജർമാർ പങ്കെടുത്തു.

