അക്ബർ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് റിഫയിൽ
text_fieldsമനാമ: ഏഷ്യയിലെ പ്രമുഖ ട്രാവൽ കമ്പനിയായ അക്ബർ ഗ്രൂപ്പിന്റെ പുതിയ ഓഫീസ് റിഫയിൽ പ്രവർത്തനമാരംഭിച്ചു. അബ്ദുല്ല മുഹമ്മദ് സലേഹ് ഉദ്ഘാടനം നിർവഹിച്ചു. അക്ബർ ഗ്രൂപ്പ് ഉദ്യോഗസ്ഥർ, എയർലൈൻ മാനേജർമാർ, ട്രേഡ് പാർട്ണർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിമാനയാത്രക്കാരുടെ ആവശ്യം പരിഗണിച്ച് ബഹ്റൈനിൽ കൂടുതൽ ട്രാവൽ ഷോപ്പുകൾ തുടങ്ങാനുള്ള ഒരുക്കത്തിലാണ് അക്ബർ ഗ്രൂപ്പ് എന്ന് അക്ബർ ഹോളിഡേയ്സ് ജനറൽ മാനേജർ ദീപക് ജനാർദ്ദനൻ പറഞ്ഞു.
പ്രാരംഭ ഓഫർ എന്ന നിലയിൽ എല്ലാ ടിക്കറ്റുകൾക്കുമൊപ്പം ബാഗേജ് ഇൻഷുറൻസ് സൗജന്യമായി നൽകുമെന്ന് അക്ബർ ഹോളിഡേയസ് ബഹ്റൈൻ സെയിൽസ് ഹെഡ് സുജീർ പള്ളിയിൽ പറഞ്ഞു.
ഈസ്റ്റ് റിഫയിൽ അഹ്ലി യുനൈറ്റഡ് ബാങ്കിന് എതിർവശത്താണ് പുതിയ ഓഫീസ്. ഉദ്ഘാടന ചടങ്ങിൽ ഗൾഫ് എയർ, എമിറേറ്റ്സ്, എത്തിഹാദ്, എയർ ഇന്ത്യ, ഒമാൻ എയർ, കെ.എൽ.എം, എത്യോപ്യൻ എയർലൈൻസ്, ഈജിപ്ത് എയർ, ൈഫ്ല ദുബൈ, സൗദിയ, ഇൻഡിഗോ എന്നിവയുടെ മാനേജർമാർ പങ്കെടുത്തു.

