അജയനെ നാളെ നാട്ടിലേക്ക് കൊണ്ടുപോകും
text_fieldsമനാമ: രണ്ടര മാസംമുമ്പ് രക്തസമ്മർദ്ദംകൂടി അതിഗുരുതരാവസ്ഥയിലായ വടകര കൈനാട്ടി സ്വദേശി അജയ(47)നെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച പുലർച്ചെ രണ്ടര മണിക്ക് ഗൾഫ് എയർ വിമാനത്തിലാണ് യാത്ര. സ്ട്രക്ച്ചറിൽ കിടത്തി രണ്ട് നഴ്സുമാരുടെ സഹായത്തോടെയാണ് യാത്ര. അജയെൻറ ബഹ്റൈനിലുള്ള സഹോദരൻ പ്രദീപും ഒപ്പം പോകുന്നുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ന്യറോ സ്പെഷ്യാലിറ്റി വാർഡിലേക്കാണ് അജയനെ കൊണ്ടുപോകുന്നത്. ബുധനാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് മെഡിക്കൽ കോളജിെൻറ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നും ഇതിനായുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്നും പ്രദീപൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
െഎ.സി.ആർ.എഫിെൻറയും ഇന്ത്യൻ എംബസിയുടെയും ഇടപെടലാണ് അജയെന നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായകമായത്. കഴിഞ്ഞ മാർച്ച് 15 നാണ് അജയെന ജോലിക്കിടയിൽ രക്തസമ്മർദം കൂടി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചത്. രക്തസമ്മർദം കൂടി തലയോട്ടിയിലെ ഞരമ്പുപൊട്ടി ശരീരം തളർന്നുപോകുകയായിരുന്നു. എന്നാൽ അന്നുതന്നെ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ കെട്ടിനിന്ന രക്തം മാറ്റി. പിന്നീട്ആരോഗ്യനിലയിലെ മാറ്റമാണ് ബന്ധുക്കൾക്ക് പ്രതീക്ഷ നൽകുന്നത്. വിദഗ്ധ ചികിത്സ നൽകിയാൽ അജയൻ പഴയ അവസ്ഥയിലേക്ക് തിരിച്ചുവരും എന്നാണ് ഡോക്ടർമാരും പറയുന്നത്. ബഹ്റൈനിൽ വന്നിട്ട് 18 വർഷത്തോളമായ ഇദ്ദേഹം തുച്ഛ വരുമാനമാനക്കാരനായിരുന്നു. സ്വന്തമായി വീടില്ലാത്ത അജയെൻറ കുടുംബം തറവാട്ടിലാണ് കഴിയുന്നത്. ഇപ്പോൾ ശരീരം മുഴുവൻ തളർന്നതോടുകൂടി അജയെൻറ ഭാര്യയും കുട്ടിയും അടങ്ങുന്ന കുടുംബം ചികിത്സക്കും വക കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
