Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവിമാനത്താവളത്തിൽ...

വിമാനത്താവളത്തിൽ എത്തുന്നതിന്​ മുമ്പ്​ ഇക്കാര്യങ്ങൾ ഒാർക്കണം

text_fields
bookmark_border
വിമാനത്താവളത്തിൽ എത്തുന്നതിന്​ മുമ്പ്​ ഇക്കാര്യങ്ങൾ ഒാർക്കണം
cancel

മനാമ: ബഹ്​റൈനിൽ സ്​കൂൾ അവധിക്കാലമായതിനാൽ വിവിധ രാജ്യക്കാരായ പ്രവാസികൾ തങ്ങളുടെ നാട്ടിലേക്ക്​ മടങ്ങുന്ന തിര ക്കാണ്​. ഇൗ തിരക്ക്​ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത്​ വിമാനത്താവളത്തിലാണ്​. പ്രത്യേകിച്ചും നൂറുകണക്കിന്​ മ ലയാളികളാണ്​ ദിവസവും നാടുകളിലേക്ക്​
പോകുന്നത്​. എന്നാൽ പലതവണ വിമാനയാത്ര നടത്തിയവരാണെങ്കിലും പല കാര്യങ്ങ ളിലും അശ്രദ്ധ കാണിക്കുന്നത്​ മൂലം നിരവധി മലയാളികൾ വിമാനത്താവളത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇൗ സന്ദർഭത്തിൽ ഇക്കാര്യങ്ങൾ കൃത്യമായും ഒാർക്കുക. യാത്ര പോകുന്നതിന്​ രണ്ടാഴ്​ച മു​െമ്പ പാസ്​പോർട്ടും വിമാനടിക്കറ്റും പരിശോധിച്ച്​ കൃത്യമായ സ്ഥലത്ത്​ സൂക്ഷിക്കുക. പാസ്​പോർട്ട്​, ടിക്കറ്റ്​ സമയത്ത്​ കാണാത്തതി​​െൻറ​ പേരിൽ പുലിവാൽ പിടിക്കുന്നവർ ധാരാളമുണ്ട്​. ടിക്കറ്റിലെ ദിവസവും സമയവും കൃത്യമായി ഒാർമ്മിച്ച്​ വെക്കുക.
തങ്ങൾക്ക്​ എയർലൈൻ കമ്പനി നൽകുന്ന അനുവദനീയമായ ബാഗേജ്​ സൗകര്യങ്ങളെ കുറിച്ച്​ നേരത്തെ അറിഞ്ഞിരിക്കുക. ഉദാഹരണത്തിന്​ ഗൾഫ്​ എയർ തങ്ങളുടെ ഇക്കണോമിക്​ ക്ലാസ്​ യാത്രികർക്ക്​ സാധാരണ രീതിയിൽ 23 കിലോഗ്രാം തൂക്കമുള്ള രണ്ട്​ സ്​ക്വയർ ​രൂപത്തിലുള്ള ബാഗേജും ഏഴ്​ കിലോഗ്രാം ഭാരമുള്ള ഹാൻറ്​ ബാഗുമാണ്​ അനുവദിച്ചിരിക്കുന്നത്​. പെട്ടികളിൽ ഒന്നിൽ ഭാരം കുറവ്​ ആണന്നതി​​െൻറ പേരിൽ അടുത്ത പെട്ടിയിൽ 23 കിലോഗ്രാമിൽ കൂടുതൽ അനുവദനീയമല്ല. ടെലിവിഷൻ പെട്ടി പ്രത്യേകിച്ച്​ അനുവദിക്കുന്നതുമല്ല. അത്​ അനുവദനീയമായ ബാഗേജുകളിലൊന്നായി ഗൾഫ്​ എയർ കണക്കാക്കും.


അതുപോലെ ടെലിവിഷൻ കൊണ്ടുപോകുന്നതിനും ഒാരോ വിമാനകമ്പനികളും നിബന്​ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്​. അത്​ മുൻകൂർ അന്വേഷിച്ച്​ അറിയുന്നതും നല്ലതായിരിക്കും. അടുത്തിടെ 55 ഇഞ്ചുള്ള ടെലിവിഷൻ സെറ്റുമായി എത്തിയ ഒരു മലയാളിക്ക്​ ടെലിവിഷൻ സെറ്റ്​ സുഹൃത്തിനെ വിളിച്ച്​ ഏൽപ്പിച്ചശേഷമാണ്​ നാട്ടിലേക്ക്​ പോകാൻ കഴിഞ്ഞത്​. തിരക്ക്​ ഉള്ള സമയം ആയതിനാൽ മൂന്ന്​ മണിക്കൂർ മു​മ്പ്​ എങ്കിലും വിമാനത്താവളത്തിൽ എത്താൻ ശ്രമിക്ക​ുക. ട്രാൻസിസ്​റ്റ്​ പാസഞ്ചർ ഗേറ്റുകളിൽ ക്യൂ നിൽക്കുന്നവർ ബഹ്​റൈനിലേക്ക്​ വരുന്ന വളരെയധികം അനുഭവ സമ്പത്തുള്ള ചില യാത്രികർ പോലും ബഹ്​റൈൻ വിമാനത്താവളത്തിൽ എത്തിയാൽ ട്രാൻസിസ്​റ്റ്​ പാസഞ്ചർ ഗേറ്റിലേക്ക്​ പോയി ക്യൂ നിൽക്കുക പതിവായിട്ടുണ്ടെന്ന്​ അറിയുന്നു. തങ്ങൾക്ക്​ മു​െമ്പ പോകുന്ന ആളുകളെ പിന്തുടരുന്നവർക്കാണ്​​ ഇത്തരത്തിൽ അബദ്ധം സംഭവിക്കുന്നത്​. ട്രാൻസിസ്​റ്റ്​ പാസഞ്ചർ ഗേറ്റ്​ വഴി തങ്ങളുടെ ഹാൻറ്​ ബാഗ്​ സ്​കാൻ ചെയ്​തശേഷം ഇത്തരത്തിൽ ക്യൂ നിന്ന്​ കൗണ്ടറിൽ എത്തിയ​ശേഷമായിരിക്കും കാര്യം മനസിലാക്കുന്നതും തങ്ങളുടെ എമിഗ്രേഷൻ കൗണ്ടറിലേക്കുള്ള വഴി അന്വേഷിച്ച്​ പരക്കം പായുന്നതും. ആദ്യമേ സംശയ നിവാരണം നടത്തണം. ബഹ്​റൈനിൽ ഇറങ്ങാനുള്ളവർ ആദ്യം എമിഗ്രേഷൻ കൗണ്ടറുകളിലേക്കാണ്​ എത്തേണ്ടത്​. ഇവിടെ നടപടി ക്രമങ്ങൾക്കുശേഷം സ്​കാനിങ്​, ബാഗേജ്, കംസ്​റ്റസ്​ നടപടിക്രമങ്ങൾക്ക​ുശേഷം വിമാനത്താവളത്തിന്​ പുറത്തേക്ക്​ പ്രവേശിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportgulf news
News Summary - airport-bahrain-gulf news
Next Story