Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാത്രക്കാരന്...

യാത്രക്കാരന് നെഞ്ചുവേദന: എയര്‍ ഇന്ത്യ വിമാനം  അടിയന്തിരമായി ബഹ്റൈനില്‍ ഇറക്കി

text_fields
bookmark_border
മനാമ: വിമാനയാത്രക്കിടെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദില്‍ നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി ബഹ്റൈനില്‍ ഇറക്കി. യാത്രക്കാരനെ കിങ് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 
വെള്ളിയാഴ്ചയാണ് സംഭവം. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ദേവരാജന്‍ എന്ന യാത്രക്കാരനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. 
ഏറ്റവും അടുത്ത വിമാനത്താവളമായ ബഹ്റൈനില്‍ അടിയന്തിരമായി ഇറക്കുകയും യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ദേവരാജന്‍ സുഖംപ്രാപിച്ചുവരുന്നുണ്ട്. സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ തിരുനിലത്ത് വഴി വിവരം അറിഞ്ഞ കേരള ബ്ളഡ് ഡോണേഴ്സ് ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്‍റ് ഗംഗന്‍ തൃക്കരിപ്പൂര്‍ , മറ്റുഭാരവാഹികളായ രാജേഷ് ആറ്റാച്ചേരി, അമല്‍ ദേവ്, ഷബീര്‍ തളിപ്പറമ്പ് എന്നിവര്‍ ദേവരാജന്‍െറ വീടുമായി ബന്ധപ്പെട്ടു വിവരം ധരിപ്പിച്ചു.
എയര്‍ ഇന്ത്യ പ്രതിനിധികള്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ദേവരാജന് യാത്ര അനുമതി ലഭിച്ചാല്‍ കോഴിക്കോട്ടേക്കോ മംഗലാപുരത്തേക്കോ ഉള്ള വിമാനത്തില്‍ അയക്കുമെന്ന് എയര്‍ ഇന്ത്യ ഉറപ്പുനല്‍കിയിട്ടുണ്ട്. യാത്രക്കാരന് നെഞ്ചു വേദന അനുഭവപ്പെട്ടപ്പോള്‍ വിമാനം അടിയന്തരമായി ഇറക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത എയര്‍ ഇന്ത്യ മാനേജ്മെന്‍റിനെ  യാത്ര സമിതി അഭിനന്ദിച്ചു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Air india
Next Story