Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപു​തി​യ...

പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​യ​ർ​ഇ​ന്ത്യ പു​റ​പ്പെ​ടു​വി​ച്ചു

text_fields
bookmark_border
പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​യ​ർ​ഇ​ന്ത്യ പു​റ​പ്പെ​ടു​വി​ച്ചു
cancel

മ​നാ​മ: ഇ​ന്ത്യ​യെ റെ​ഡ്​​ലി​സ്​​റ്റി​ൽ​നി​ന്ന്​ മാ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്കു​ള്ള പു​തു​ക്കി​യ നി​ർ​ദേ​ശ​ങ്ങ​ൾ എ​യ​ർ​ഇ​ന്ത്യ /എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​​പ്ര​സ്​ പു​റ​പ്പെ​ടു​വി​ച്ചു. സെ​പ്​​റ്റം​ബ​ർ മൂ​ന്നു​മു​ത​ലാ​ണ്​ ഇ​ന്ത്യ​യെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ ബ​ഹ്​​റൈ​ൻ തീ​രു​മാ​നി​ച്ച​ത്.

ബ​ഹ്​​റൈ​നി പൗ​ര​ന്മാ​ർ, ബ​ഹ്​​റൈ​നി​ൽ റ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റു​ള്ള​വ​ർ, ബോ​ർ​ഡി​ങ്ങി​ന്​ മു​മ്പ്​ വി​സ ല​ഭി​ച്ച ഇ​ന്ത്യ​ക്കാ​ർ (വ​ർ​ക്ക്​ വി​സ, വി​സി​റ്റ്​ വി​സ, ഇ-​വി​സ തു​ട​ങ്ങി​യ​വ) എ​ന്നി​വ​ർ​ക്ക്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രാം.

ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ പൂ​ർ​ണ​മാ​യി വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്ക്​ യാ​ത്ര ​പു​റ​പ്പെ​ടു​ന്ന​തി​ന്​ മു​മ്പു​ള്ള നെ​ഗ​റ്റി​വ്​ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല.

ഇ​ത്ത​രം യാ​ത്ര​ക്കാ​ർ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​തി​െൻറ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ല്ലെ​ങ്കി​ൽ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ഒൗ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പി​ലെ ഗ്രീ​ൻ ഷീ​ൽ​ഡ്​​ കാ​ണി​ക്ക​ണം.

ബ​ഹ്​​റൈ​നി​ൽ ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച്​ 14 ദി​വ​സം ക​ഴി​ഞ്ഞ​വ​രെ​യാ​ണ്​ പൂ​ർ​ണ​മാ​യി വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രും ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രു​മാ​യ യാ​ത്ര​ക്കാ​ർ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ സ്​​കാ​ൻ ചെ​യ്യാ​ൻ ക​ഴി​യു​ന്ന ക്യൂ.​ആ​ർ കോ​ഡ്​ നി​ർ​ബ​ന്ധ​മാ​യും ഉ​ണ്ടാ​യി​രി​ക്ക​ണം. ഒാ​ൺ​ലൈ​ൻ റി​േ​പ്പാ​ർ​ട്ടും കൗ​ണ്ട​റി​ൽ കാ​ണി​ക്കു​ന്ന പി.​ഡി.​എ​ഫ്​ റി​പ്പോ​ർ​ട്ടും ഒ​രേ​പോ​ലെ​യാ​യി​രി​ക്ക​ണം.

ബ​ഹ്​​റൈ​നി​ൽ എ​ത്തി​യാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വെ​ച്ചും തു​ട​ർ​ന്ന്​ അ​ഞ്ച്, 10 ദി​വ​സ​ങ്ങ​ളി​ലും കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും സ്വീ​ക​രി​ക്കാ​ത്ത​വ​ർ​ക്കും ഇ​ത്​ ബാ​ധ​ക​മാ​ണ്. അ​തേ​സ​മ​യം, ആ​റു​ വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ടെ​സ്​​റ്റ്​ ആ​വ​ശ്യ​മി​ല്ല.

മൂ​ന്നു​ പ​രി​ശോ​ധ​ന​ക്കു​മാ​യി 36 ദീ​നാ​റാ​ണ്​ ഫീ​സ്​ അ​ട​ക്കേ​ണ്ട​ത്. ഇ​ത്​ മു​ൻ​കൂ​ട്ടി അ​ട​ക്കു​ക​യോ വി​മാ​ന​ത്താ​വ​ള​ത്തി​ലെ കി​യോ​സ്​​കി​ൽ അ​ട​ക്കു​ക​യോ വേ​ണം. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക യാ​ത്ര​ക്കാ​ർ ക​രു​ത​ണം.

വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രും ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച​വ​രും 10 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. സ്വ​ന്തം പേ​രി​ലോ അ​ടു​ത്ത ബ​ന്ധു​വി​​െൻറ പേ​രി​ലോ ഉ​ള്ള താ​മ​സ സ്​​ഥ​ല​ത്തോ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ ​െറ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) അം​ഗീ​കൃ​ത ഹോ​ട്ട​ലി​ലോ ആ​യി​രി​ക്ക​ണം ക്വാ​റ​ൻ​റീ​ൻ. താ​മ​സ​ സ്​​ഥ​ല​ത്തി​െൻറ രേ​ഖ യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​നു​മു​മ്പ്​ ഹാ​ജ​രാ​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainair india
News Summary - Air India issues new directives
Next Story