എയർ ഇന്ത്യ വിഷയം: മന്ത്രിക്ക് പരാതി നൽകും -ഐ.വൈ.സി.സി
text_fieldsമനാമ: വിമാനങ്ങൾ സമയക്രമം പാലിക്കാതെയും റദ്ദാക്കിയും യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് കമ്പനിയുടെ നടപടികൾക്കെതിരെ കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നൽകുമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ഭാരവാഹികൾ അറിയിച്ചു.
പ്രവാസികളായ യാത്രക്കാർക്ക് വളരെയേറെ വിഷമങ്ങൾ ഉണ്ടാക്കുന്ന ഇത്തരം നടപടികൾ ഒരുനിലക്കും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പ്രവാസി പക്ഷത്തുനിന്ന് ഇടപെടൽ നടത്തണമെന്നും ഐ.വൈ.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കോൺഗ്രസ് പാർലമെന്റ് മെംബർമാർ മുഖേന വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതികൾ നൽകുമെന്നും ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.