Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്നത്തെ ബഹ്‌റൈൻ- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി

text_fields
bookmark_border
യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് അധികൃതർ
ഇന്നത്തെ ബഹ്‌റൈൻ- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് റദ്ദാക്കി
cancel

മനാമ: ഇന്നത്തെ ബഹ്‌റൈൻ- കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സർവീസ് റദ്ദാക്കി. ഓപറേഷനൽ റീസൺ എന്നാണ് കാരണമായി എയർലൈൻ അധികൃതർ അറിയിച്ചത്. കോഴിക്കോട് നിന്ന് ഇന്ന് ബഹ്‌റൈനിലേക്ക് പുറപ്പെടേണ്ടിയിരുന്ന IX-474 വിമാന സർവീസും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ

www.airindiaexpress.com-ലെ മാനേജ് ഓപ്ഷൻ ഉപയോഗിച്ച് ഏഴ് ദിവസം വരെ ഇതേ റൂട്ടിൽ മറ്റൊരു ദിവസത്തെ യാത്ര സൗജന്യമായി തിരഞ്ഞെടുക്കാമെന്നും അല്ലെങ്കിൽ ടിക്കറ്റിന്റെ തുക പൂർണമായ തിരികെ ലഭിക്കുമെന്നും അറിയിച്ചു.

അടുത്ത ദിവസങ്ങളിലെ സർവീസുകൾ സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുമെന്നും എയർലൈൻ അധികൃതർ പറഞ്ഞു.

ഇന്നത്തെ യാത്ര മുടങ്ങിയ പലരും ടിക്കറ്റുകൾ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുള്ള നാളത്തെവിമാനത്തിലേക്കും മാറ്റിയതായതാണ് വിവരം. അതെ സമയം കാലാവസ്ഥ പ്രശ്നമോ മറ്റോ അല്ലെന്നും ഇതേ റൂട്ടിൽ മറ്റു എയർലൈനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും ട്രാവൽസ് അധികൃതരും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Express service to Kozhikode cancelled
Next Story