Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർഇന്ത്യ എക്സ്പ്രസ് കേരള ബഹ്റൈൻ-കോഴിക്കോട് സർവീസുകൾ പുനരാരംഭിച്ചു

text_fields
bookmark_border
എയർഇന്ത്യ എക്സ്പ്രസ് കേരള ബഹ്റൈൻ-കോഴിക്കോട്  സർവീസുകൾ പുനരാരംഭിച്ചു
cancel

മനാമ: നീണ്ട നാളത്തെ യാത്രാപ്രതിസന്ധികൾക്ക് വിരാമമിട്ട് എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ വീണ്ടും ആരംഭിച്ചു. ബഹ്‌റൈൻ-കോഴിക്കോട് റൂട്ടിലെ സർവീസാണ് ഇന്നലെ മുതൽ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങിയത്. വരും ദിവസങ്ങളിൽ മറ്റ് കേരള റൂട്ടുകളിലേക്കും സർവീസുകൾ വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.

പുനരാരംഭിച്ച സർവീസുകളുടെ സമയക്രമത്തിൽ മുൻ നിശ്ചയിച്ചതിൽ നിന്ന് മാറ്റങ്ങളുണ്ട്. ആഗസ്റ്റ് 21 മുതലുള്ള സർവീസുകളുടെ സമയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. അതിനാൽ, യാത്രക്കാർ യാത്രക്ക് മുൻപായി ട്രാവൽ ഏജൻസികൾ വഴിയോ എയർലൈൻസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പുതിയ സമയവിവരങ്ങൾ കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് കഴിഞ്ഞ ജൂലൈ 22 മുതലാണ് കേരളത്തിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ പൂർണ്ണമായി നിർത്തിവെച്ചിരുന്നത്. തിരക്കേറിയ അവധിക്കാലത്ത് ഉണ്ടായ ഈ തീരുമാനം പ്രവാസികളായ നിരവധി യാത്രക്കാരെയാണ് കടുത്ത പ്രതിസന്ധിയിലാക്കിയത്. യാത്രാതീയതിക്ക് രണ്ടു ദിവസങ്ങൾ മാത്രം മുമ്പ് സർവീസുകൾ റദ്ദാക്കപ്പെടുന്നതിനാൽ മറ്റ് എയർലൈനുകളിൽ അടിയന്തരമായി ടിക്കറ്റ് സംഘടിപ്പിക്കാൻ പലരും ഏറെ ബുദ്ധിമുട്ടി. മറ്റ് വിമാനക്കമ്പനികൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്കും യാത്രക്കാരുടെ ആശങ്കയും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. എയർഇന്ത്യ എക്സ്പ്രസ് സർവീസുകൾ വീണ്ടും സജീവമാകുന്നതോടെ ഈ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Air India Express resumes Kerala services
Next Story