Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​യ​ർ​ഇ​ന്ത്യ...

എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ വി​മാ​നം വൈ​കി; യാ​​ത്രി​ക​ർ വ​ല​ഞ്ഞു

text_fields
bookmark_border
Air India Express flight
cancel

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ർ​വി​സ്​ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.42ന്​ ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.40നാ​ണ് പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തേ​ണ്ട വി​മാ​നം വൈ​കി​യ​താ​ണ് കാ​ര​ണം. സാ​​ങ്കേ​തി​ക​ത്ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മു​ള്ള സ​ർ​വി​സ് വൈ​കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​എ​​ത്തേ​ണ്ട​താ​യി​രു​ന്നു വി​മാ​നം.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും വി​മാ​നം പു​റ​പ്പെ​ടാ​തി​രു​ന്ന​തി​നാ​ൽ​ ബ​ഹ്റൈ​നി​ൽ നേ​ര​ത്തെ എ​ത്തി​യ യാ​ത്ര​ക്കാ​ർ​ക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ ന​ൽ​കി​യി​ല്ല. വി​മാ​നം വൈ​കു​മെ​ന്ന് ഇ-​മെ​യി​ൽ വ​ഴി​യും ഫോ​ൺ വ​ഴി​യും യാ​ത്ര​ക്കാ​ർ​ക്ക് അ​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത​റി​യാ​തെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ നേ​ര​ത്തെ​ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രു​ന്നു. വീ​ൽ​ചെ​യ​റി​ലു​ള്ള രോ​ഗി​ക​ളും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കു​ടും​ബ​ങ്ങ​ളും നേ​ര​ത്തെ​യെ​ത്തി​യ​വ​രി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം പു​ല​ർ​ച്ചെ വ​രെ കാ​ത്തി​രി​ക്കേ​ണ്ടി​വ​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight delayedAir India Express
News Summary - Air India Express flight delayed
Next Story