എയർ ഇന്ത്യ എക്സ് പ്രസ് ചതിച്ചു; ദുരിതത്തിലായി തിരുവനന്തപുരം യാത്രക്കാർ
text_fieldsമനാമ: സർവിസ് വൈകലും റദ്ദാക്കലും തുടർക്കഥയായ എയർ ഇന്ത്യ എക്സ് പ്രസ് ഇന്നലെയും യാത്രക്കാരെ വലച്ചു. തിരുവനന്തപുരം സർവിസാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്.
തിരുവനന്തപുരത്തുനിന്ന് ബഹ്റൈനിലേക്കുള്ള വിമാനം റദ്ദാക്കിയതിനെത്തുടർന്ന് ഇവിടെനിന്ന് തിരുവനന്തപുരത്തേക്കുള്ള സർവിസും റദ്ദായി. തിരുവനന്തപുരത്തുനിന്ന് ബുധനാഴ്ച വൈകുന്നേരം 5.50 ന് പുറപ്പെട്ട് രാത്രി 8.20 ന് എത്തേണ്ടതായിരുന്നു വിമാനം. സർവിസ് റദ്ദാക്കിയതോടെ പ്രതിഷേധിച്ച യാത്രക്കാർക്ക് ഏഴാം തീയതിയിലേക്കാണ് ടിക്കറ്റ് മാറ്റി നൽകിയത്. ബഹ്റൈനിൽ നിന്ന് രാത്രി 12.30 ന് പുറെപപടട് 7.50 ന് എത്തേണ്ടതായിരുന്നു.
നാട്ടിലേക്ക് വിവാഹം തുടങ്ങിയ അടിയന്തിര ആവശ്യകതകൾക്ക് പോകേണ്ട യാത്രക്കാരുമുണ്ടായിരുന്നു. അവരും ദുരിതത്തിലായി. സീസണായതിനാൽ അത്യാവശ്യക്കാർ വൻതുക നൽകി മറ്റു വിമാനങ്ങളെ അഭയം പ്രാപിക്കുകയായിരുന്നു. യാത്രമുടങ്ങലും റദ്ദാക്കലും പതിവായതിനാൽ എം.പി മാരുടേയും സർക്കാരിന്റെയും സാമൂഹിക പ്രവർത്തകരുടേയും അടിയന്തരര ഇടപെടലുണ്ടാകണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു.
യാത്ര മുടങ്ങിയാൽ പരാതി നൽകാം
മനാമ: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയാൽ യാത്രക്കാർക്ക് പരാതി നൽകാം. താഴെപ്പറയുന്ന പോർട്ടലിൽ പരാതി നൽകണമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു. https://airsewa.gov.in/grievance/grievance-redressal, AIRSEWA PORTAL AIRSEWA.gov.in And also email the same complaint to : airsewa@gov.in , and cc to pravasilegalcell@gmail.com

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.