നാളത്തെ ബഹ്റൈൻ- കൊച്ചി സർവിസ് റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്
text_fieldsrepresentation image
മനാമ: നാളെ കൊച്ചിയിലേക്കും തിരിച്ച് ബഹ്റൈനിലേക്കുമുള്ള എയർ ഇന്ത്യഎക്സ്പ്രസ് സർവിസ് റദ്ദാക്കി. ഓപറേഷനൽ റീസണാണ് കാരണമെന്നാണ് ഔദ്യോഗിക വിവരം.
വ്യാഴം, വെള്ളി, ശനി, തിങ്കൾ ദിവസങ്ങളിലായി നിലവിൽ നാല് ദിവസം മാത്രമാണ് കൊച്ചിയിലേക്ക് എക്സ്പ്രസ് സർവിസ് നടത്തുന്നത്. നാളെത്തെ വിമാനം റദ്ദാക്കിയാൽ പിന്നെ വ്യാഴാഴ്ചയാണ് കൊച്ചിയിലേക്ക് സർവിസുള്ളത്. ഇത് അവധിക്കായും അടിയന്തര ആവശ്യങ്ങൾക്കായും നാട്ടിൽ പോകാനൊരുങ്ങിയവർക്ക് വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.
നാളെത്തെ യാത്രക്കൊരുങ്ങിയവർ ഇനി കേരളത്തിലെ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ടി വരും. അല്ലെങ്കിൽ കണക്ഷൻ ൈഫ്ലറ്റിൽ കൊച്ചിക്ക് ടിക്കറ്റ് എടുക്കേണ്ടി വരും. നിലവിൽ വ്യാഴാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കോഴിക്കോട്ടേക്ക് എക്സ്പ്രസ് സർവിസ് നടത്തുന്നുണ്ട്.
തിരുവനന്തപുരത്തേക്ക് വ്യാഴം, ശനി ദിവസങ്ങളിലാണ് സർവിസുള്ളത്. കണ്ണൂരിലേക്ക് വ്യാഴാഴ്ച മാത്രമേ സർവിസുള്ളൂ. അടുത്ത ഏഴ് ദിവസം ഇതേ ടിക്കറ്റുപയോഗിച്ച് യാത്രക്കാർക്ക് കൊച്ചിയിലേക്ക് യാത്ര ചെയ്യാമെന്നും അല്ലെങ്കിൽ ടിക്കറ്റിന് വന്ന തുക മുഴുവനായും തിരികെ ലഭിക്കുമെന്നും എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.airindiaexpress.com സന്ദർശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

