Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്​റൈനിൽ എയർഇന്ത്യ...

ബഹ്​റൈനിൽ എയർഇന്ത്യ എക്​സ്​പ്രസ്​​ തകരാറിലായി; കേരള യാത്രക്കാർ വലഞ്ഞു

text_fields
bookmark_border
ബഹ്​റൈനിൽ എയർഇന്ത്യ എക്​സ്​പ്രസ്​​ തകരാറിലായി; കേരള യാത്രക്കാർ വലഞ്ഞു
cancel
camera_altRepresentative Image

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്ക്​ 1.20 ന്​ ​പു​റ​പ്പെ​ടേ​ണ്ട കേ​ര​ള​ത്തി​ലേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ ത​ക​രാ​റി​ലാ​യി. പൈ​ല​റ്റ്​ വി​മാ​ന​ത്താ​വ​ളം അ​ധി​കൃ​ത​രു​മാ​യി ബ​ന്​​ധ​പ്പെ​ട്ട​ശേ​ഷം യാ​ത്രി​ക​രോ​ട്​ വി​മാ​നം പു​റ​പ്പെ​ടി​ല്ല എ​ന്ന വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

അ​പ്ര​തീ​ക്ഷി​ത​മാ​യി യാ​ത്ര വൈ​കി​യ​തോ​ടെ കോ​ഴി​ക്കോ​ട്, കൊ​ച്ചി ഭാ​ഗ​ങ്ങ​ളി​ലേ​ക്ക​ു​ള്ള യാ​ത്രി​ക​ർ വ​ല​ഞ്ഞു. വി​മാ​ന​ത്തി​ൽ നി​റ​യെ യാ​ത്രി​ക​രു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ഹോ​ട്ട​ൽ മു​റി​ക​ൾ ആ​വ​ശ്യ​മു​ള്ള​വ​രെ​ എ​യ​ർ​ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​ങ്ങോ​േ​ട്ട​ക്ക്​ മാ​റ്റി. ആ​റ്​ മ​ണി​ക്കൂ​ർ എ​ങ്കി​ലും ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി​വ​രും എ​ന്നാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞ​ത്.

എ​ന്നാ​ൽ വൈ​കി​ട്ടും ത​ക​രാ​ർ പൂ​ർ​ണ്ണ​മാ​യും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. ശ​നി​യാ​ഴ്​​ച കോ​ഴി​ക്കോ​ടു​നി​ന്ന്​ ബ​ഹ്​​റൈ​നി​ൽ എ​ത്തി​യ വി​മാ​ന​ത്തി​നാ​ണ്​ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തെ​ന്നും ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ എ​ഞ്ചി​നീ​യ​ർ​മാ​ർ ശ്ര​മി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും എ​യ​ർ ഇ​ന്ത്യ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ൻ ഗ​ൾ​ഫ്​ മാ​ധ്യ​മ​ത്തോ​ട്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air India Expressgulf newsmalayalam news
News Summary - air india express bahrain
Next Story