Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എയർഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ-കേരള സർവീസ് ആഗസ്റ്റ് 2 വരെ റദ്ദാക്കി

text_fields
bookmark_border
എയർഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ-കേരള സർവീസ്  ആഗസ്റ്റ് 2 വരെ റദ്ദാക്കി
cancel

മനാമ: മേഖലയിൽ തുടരുന്ന അനിശ്ചിതാവസ്ഥ മൂലം ബഹ്റൈൻ-കേരള റൂട്ടിലെ സർവീസുകൾ ആഗസ്റ്റ് രണ്ട് വരെ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. നേരത്തെ ജൂലൈ 31 വരെ കേരള സെക്ടറുകളിലേക്കുള്ള സർവീസുകൾ എയർലൈൻ റദ്ദാക്കിയിരുന്നു. അവധിക്കാലമായതിനാൽ നിരവധി മലയാളികളാണ് നാട്ടിലേക്ക് പോകാനും തിരികെ വരാനുമായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

എന്നാൽ പെട്ടന്നുള്ള സർവീസ് റദ്ദാക്കലുകൾ യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മറ്റ് എയർലൈനുകൾ സമാന റൂട്ടുകളിൽ സർവീസ് നടത്തുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുഖ്യപരിഗണന എന്ന മറുപടിയാണ് അധികൃതരുടെ ഭാഗത്തുനിന്നും ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ വലിയ തുക നൽകി മറ്റ് എയർലൈനുകളിൽ ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് പ്രവാസികൾ. ചിലർ യാത്ര തന്നെ മാറ്റിവെക്കാൻ നിർബന്ധിതരായിട്ടുണ്ട്.

റദ്ദാക്കിയ സർവീസുകളിലെ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ട് ചെയ്യാനോ, അല്ലെങ്കിൽ യഥാർത്ഥ യാത്രാ തീയതിക്ക് ഒരു ദിവസം മുമ്പോ അല്ലെങ്കിൽ ഏഴ് ദിവസത്തിനകമോ ഉള്ള പുതിയ തീയതിയിലേക്ക് യാത്രാ മാറ്റം ചെയ്യാനോ ഉള്ള സൗകര്യം ട്രാവൽ ഏജൻ്റുമാർക്ക് നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - എയർഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ-കേരള സർവീസ് ആഗസ്റ്റ് 2 വരെ റദ്ദാക്കി
Next Story