എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ-കണ്ണൂർ സർവിസ് ഇനി ബോയിങ് 737ൽ
text_fieldsമനാമ: എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈനിൽനിന്ന് കണ്ണൂരിലേക്കുള്ള സർവിസിന് ഇനി ഉപയോഗിക്കുക ബോയിങ് 737 വിമാനം. 168 എക്കണോമി ക്ലാസ് യാത്രക്കാർക്കും എട്ട് പ്രീമിയം എക്കണോമി യാത്രക്കാർക്കും യാത്ര ചെയ്യാം.
പ്രീമിയം എക്കണോമി ടിക്കറ്റാണെങ്കിൽ 40 കിലോ വരെ ലഗേജ് കൊണ്ടുപോകാം. ബുക്ക് ചെയ്യുന്ന സമയത്ത് പ്രീമിയം എക്കണോമി തിരഞ്ഞെടുത്താൽ ഭക്ഷണമടക്കം ബിസിനസ് ക്ലാസിന് ലഭിക്കുന്ന സൗകര്യങ്ങൾ ലഭിക്കും.
എക്കണോമി ടിക്കറ്റെടുത്തവർക്ക് എയർപോർട്ടിൽ വന്നതിനുശേഷം ടിക്കറ്റ് അപ്ഗ്രേഡ് ചെയ്യാനും സാധിക്കും. കണ്ണൂരിനു പുറമെ ഡൽഹിയിലേക്കുള്ള സർവിസിനു മാത്രമെ എയർ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737 വിമാനം ഉപയോഗിക്കുന്നുള്ളൂ.

