പ്രവാസികളുടെ വിമാനയാത്രാനിരക്ക്: സുപ്രീം കോടതി നടപടിയെ സ്വാഗതം ചെയ്ത് പി.എൽ.സി
text_fieldsമനാമ: ഇന്ത്യയിലെ അനിയന്ത്രിതമായ വിമാനയാത്രക്കൂലിയുമായി ബന്ധപെട്ട് സുപ്രീം കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്ത് പ്രവാസി ലീഗൽ സെൽ. ഈ വിഷയത്തിൽ 2026 ഓഗസ്റ്റ് 17-ന് കേസ് പരിഗണിച്ച ബഹുമാനപ്പെട്ട സുപ്രീം കോടതി, കോടതിയുടെ മുമ്പാകെ കേന്ദ്ര സർക്കാർ സമർപ്പിച്ച ചട്ടങ്ങൾ പരിശോധിക്കുകയും അവ അന്തിമരൂപം നൽകി വീണ്ടും കോടതിയിൽ സമർപ്പിക്കുന്നതിനായി മൂന്ന് ആഴ്ച കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമയം അനുവദിക്കുകയും ചെയ്തു.
കേസ് 2026 സെപ്റ്റംബർ 7-ന് വീണ്ടും പരിഗണിക്കും. ലക്ഷ്മിനാരായൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്‍റും സുപ്രീം കോടതി അഡ്വക്കറ്റ് ഓൺ റെക്കോഡുമായ ജോസ് എബ്രഹാം ഉൾപ്പെടെയുള്ള അഭിഭാഷകരാണ് കേസിൽ ഹർജിക്കാർക്കായി ഹാജരാവുന്നത്. പ്രവാസികൾക്ക് വലിയ ആശ്വാസവും പ്രതീക്ഷയുമാണ് സുപ്രീം കോടതിയുടെ നടപടിയിൽ ഉണ്ടായിരിക്കുന്നത് എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ് സുധീർ തിരുനിലത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

