Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎയർ ബബ്​ൾ...

എയർ ബബ്​ൾ ധാരണയാകുന്നതും കാത്ത്​ ബഹ്​റൈൻ പ്രവാസികൾ

text_fields
bookmark_border
എയർ ബബ്​ൾ ധാരണയാകുന്നതും കാത്ത്​ ബഹ്​റൈൻ പ്രവാസികൾ
cancel

മനാമ: ഇന്ത്യയും ബഹ്​റൈനും തമ്മിൽ വ്യോമഗതാഗതത്തിനുള്ള എയർ ട്രാൻസ്​പോർട്ട്​ ബബ്​ൾ സംവിധാനത്തിൽ തീരുമാനമാകാത്തത്​ പ്രവാസികളെ ആശങ്കയിലാക്കുന്നു. കോവിഡ്​ വ്യാപനത്തെത്തുടർന്ന്​ നാട്ടിലേക്ക്​ പോയ നിരവധി പ്രവാസികൾ ഇപ്പോൾ തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ട്​. വിസ കാലാവധി കഴിയുന്നവരും അടിയന്തരമായി ജോലിയിൽ പ്രവേശിക്കേണ്ടവരുമൊക്കെ ഇക്കൂട്ടത്തിലുണ്ട്​. ഉടൻ തിരിച്ചെത്താൻ കാത്തിരിക്കുന്നവരാണ്​ ഇവർ.

ബഹ്​റൈൻ ഉൾപ്പെടെ 13 രാജ്യങ്ങളുമായി എയർ ബബ്​ൾ ധാരണക്ക്​ ചർച്ച നടക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ്​ സിങ്​ പുരിയാണ്​ കഴിഞ്ഞയാഴ്​ച വെളിപ്പെടുത്തിയത്​.

ആസ്​ട്രേലിയ, ഇറ്റലി, ജപ്പാൻ, ന്യൂസിലൻഡ്​, നൈജീരിയ, ഇസ്രായേൽ, കെനിയ, ഫിലിപ്പീൻസ്, റഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്​ലൻഡ്​ എന്നിവയാണ്​ മറ്റു​ രാജ്യങ്ങൾ. രണ്ടു രാജ്യങ്ങൾ തമ്മിൽ വിമാന സർവിസ്​ നടത്തുന്നതിനുള്ള സംവിധാനമാണ്​ എയർ ബബ്​ൾ.

ഗൾഫിൽ യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളുമായി ഇന്ത്യ ഇതിനകംതന്നെ ഇൗ കരാറിൽ എത്തിയിട്ടുണ്ട്​. ബഹ്​റൈനുമായുള്ള എയർ ബബ്​ൾ കരാർ ഉടൻ സാധ്യമാകുമെന്നാണ്​ അംബാസഡർ പിയൂഷ്​ ശ്രീവാസ്​തവ തന്നെ സന്ദർശിച്ച വിവിധ സംഘടന പ്രതിനിധികളെ അറിയിച്ചിരിക്കുന്നത്​.

പ്രവാസിക​ളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത്​ ദൗത്യത്തിനൊപ്പമാകും എയർ ബബ്​ൾ ധാരണപ്രകാരമുള്ള സർവിസുകളും നടക്കുക.ഇതുവഴി ഇന്ത്യയിലേക്ക്​ യാത്ര ചെയ്യുന്നവർ ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്യേണ്ടതില്ലെന്ന്​​ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ മാനദണ്ഡങ്ങളിൽ പറയുന്നു​. ഇവർ പൂരിപ്പിച്ച്​ നൽകുന്ന സമ്മതപത്രം യാത്ര പുറപ്പെടുന്നതിനുമുമ്പ്​ വിമാനക്കമ്പനി ഇന്ത്യൻ എംബസിയിൽ നൽകണം. യാത്രക്കാർ എത്തുന്ന സംസ്ഥാനത്ത്​ നൽകുന്നതിന്​ ഒരു കോപ്പിയും ഒപ്പമുണ്ടാകണം. അതേസമയം, വന്ദേ ഭാരത്​ വിമാനങ്ങളിൽ പോകുന്നവർക്ക്​ രജിസ്​ട്രേഷൻ നിർബന്ധമാണ്​.

രണ്ടാഴ്​ച മുമ്പ്​ ഇന്ത്യയിൽനിന്ന്​ ചാർ​​േട്ടഡ്​ വിമാനങ്ങൾക്ക്​ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച്​ ബഹ്​റൈൻ കേരളീയ സമാജത്തി​െൻറ ആഭിമുഖ്യത്തിൽ കേരളത്തിൽനിന്ന്​ ഗൾഫ്​ എയറി​െൻറ മൂന്ന്​ ചാർ​േട്ടഡ്​ വിമാനങ്ങൾ സർവിസ്​ നടത്തുകയും ചെയ്​തു.എന്നാൽ, പിന്നീട്​ അനുമതി ലഭിച്ചില്ല. എയർ ബബ്​ൾ പ്രകാരമുള്ള വിമാനങ്ങളിൽ സന്ദർശക വിസക്കാർക്കും വരുന്നതിന്​ ബഹ്​റൈൻ അധികൃതരുടെ അനുമതിക്കായി ശ്രമം നടക്കുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsbahrain newsair bubble
Next Story