ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ ഒത്തുചേരാം
text_fieldsമനാമ: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരിചരണവും ചികിത്സയും നൽകുന്ന കണ്ണൂരിലെ അഴീക്കോട് പ്രവർത്തിക്കുന്ന ഡേസ് (DACE) ഡിസബ്ൾ സ്കൂളിന്റെ പുതിയ കെട്ടിടനിർമാണത്തിനായി സഹായമഭ്യർഥിച്ച് ട്രസ്റ്റ് ചെയർമാൻ അഹമ്മദ് അഷ്റഫ്. 2014ൽ തുടങ്ങിയ സ്ഥാപനം എട്ടു വർഷം പൂർത്തിയാക്കുമ്പോൾ ഒമ്പതു കുട്ടികളെ ഇവിടെനിന്ന് സാധാരണ സ്കൂളിലേക്കു മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നും ബഹ്റൈനിലെത്തിയ അഹമ്മദ് അഷ്റഫ് പറഞ്ഞു. ഓരോ കുട്ടിയുടെയും കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും ശാരീരികമായ വൈകല്യങ്ങൾക്ക് ആവശ്യമായ ചികിത്സകൾ നൽകി സ്വയംപര്യാപ്തരാക്കി മാറ്റിയെടുക്കുകയുമാണ് ഡേസ് ചെയ്യുന്നത്.
കലാകായിക-വിനോദ മേഖലകളിൽ കൂടുതൽ ശ്രദ്ധകൊടുത്തുകൊണ്ടുള്ള പാഠ്യപദ്ധതിയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ സ്കൂളിൽ പോകാൻ പൊതുവെ മടിയുള്ള ഇത്തരം കുട്ടികൾക്ക് ഡേസിൽ വന്നു പഠിക്കാൻ കാണിക്കുന്ന ഉത്സാഹം, സന്തോഷം നൽകുന്നുവെന്ന് രക്ഷാകർത്താക്കൾ സാക്ഷ്യപ്പെടുത്തുന്നു.
ഡേസിന്റെ കീഴിലുള്ള മറ്റൊരു സംരംഭമായ പെയ്ൻ ആൻഡ് പാലിയേറ്റിവും മികച്ച പ്രവർത്തനമാണ് നടത്തുന്നത്. ഈ സേവന പ്രവർത്തനങ്ങളല്ലാം ഒരുകൂട്ടം നിസ്വാർഥ പ്രവർത്തകരുടെയും സമൂഹത്തിലെ സുമനസ്സുകളുടെ സഹായവുംകൊണ്ടാണ് നടക്കുന്നതെന്നും സ്ഥാപനത്തിന്റെ അഭിവൃദ്ധിക്കായി സുമനസ്സുകൾ സഹായിക്കണമെന്നും അഹമ്മദ് അഷ്റഫ് അഭ്യർഥിച്ചു. താഴെപറയുന്ന അക്കൗണ്ട് വഴി സഹായം നൽകാം. DACE CHARITABLE TRUST. STATE BANK OF INDIA, TOWN BRANCH, KANNUR, 670001.A/C NO. 67289489243, IFSC: SBINO008601 CHAIRMAN: AHMED ASHRAF A- 9995288128. കൂടുതൽ വിവരങ്ങൾക്ക്: അബ്ദുൽ അസീം (അഡ്മിനിസ്ട്രേറ്റർ)- 9446129913 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

